---
title: "സംവരണ നറുക്കെടുപ്പ്; പേരാമ്പ്രയില്‍ മിക്ക പഞ്ചായത്തുകളിലും വനിത പ്രസിഡന്റുമാര്‍"
english_title: "Reservation draw; Women presidents in most panchayats in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324609/reservation-draw-women-presidents-in-most-panchayats-in-perambra"
published_at: "2025-11-06T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c4d3665237_rrrrrrrrrrrrr.jpg"
keywords: []
---

# സംവരണ നറുക്കെടുപ്പ്; പേരാമ്പ്രയില്‍ മിക്ക പഞ്ചായത്തുകളിലും വനിത പ്രസിഡന്റുമാര്‍

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ മിക്ക പഞ്ചായത്തുകളിലും വനിത പ്രസിഡന്റുമാര്‍. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെ സംവരണ നറുക്കെടുപ്പില്‍ പേരാമ്പ്ര മേഖലയില്‍ വനിതകള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കും. പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ കൂത്താളി, അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകള്‍ ഒഴികെയുള്ള പഞ്ചായത്തുകളില്‍ വനിതകള്‍ പ്രസിഡന്റ്മാരാവും.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ മിക്ക പഞ്ചായത്തുകളിലും വനിത പ്രസിഡന്റുമാര്‍. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെ സംവരണ നറുക്കെടുപ്പില്‍ പേരാമ്പ്ര മേഖലയില്‍ വനിതകള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കും. പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ കൂത്താളി, അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകള്‍ ഒഴികെയുള്ള പഞ്ചായത്തുകളില്‍ വനിതകള്‍ പ്രസിഡന്റ്മാരാവും.

പേരാമ്പ്ര ബ്ലോക്ക് പരിധിയില്‍ കൂത്താളിയിലും കായണ്ണയിലും മാത്രമാണ് ജനറല്‍ വിഭാഗത്തില്‍ നിന്ന് പ്രസിഡന്റ്മാര്‍ ഉണ്ടാവുക. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ചങ്ങരോത്ത്, ചക്കിട്ടപ്പാറ, പേരാമ്പ്ര, ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍, തുറയൂര്‍ പഞ്ചായത്തുകളില്‍ വനിത സംവരണവും നൊച്ചാട് പട്ടികജാതി വനിത സംവരണവുമാണ് ഉള്ളത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324609/reservation-draw-women-presidents-in-most-panchayats-in-perambra)