---
title: "ഒന്നാം വേദി നിശ്ചലമായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു"
english_title: "Hours have passed since the first stage was still at naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324617/hours-have-passed-since-the-first-stage-was-still-at-naduvannur"
published_at: "2025-11-06T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c56ddd001b_oppana.JPG"
keywords: []
---

# ഒന്നാം വേദി നിശ്ചലമായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു

> **Lead Summary:** **നടുവണ്ണൂര്‍ :** പേരാമ്പ്ര ഉപജില്ല സ്‌കൂള്‍ കലാമേള നടക്കുന്ന നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വേദിയില്‍ പരിപാടികള്‍ നിലച്ചിട്ട് മണിക്കൂറുകളായി. ഇന്ന് കാലത്ത് നടന്ന വട്ടപ്പാട്ട് മത്സരത്തിന് ശേഷം രണ്ടാമതായി നടക്കേണ്ട യുപി വിഭാഗം ഒപ്പന മത്സരമാണ് മത്സരാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വൈകിയത്.

## Article Content

**നടുവണ്ണൂര്‍ :** പേരാമ്പ്ര ഉപജില്ല സ്‌കൂള്‍ കലാമേള നടക്കുന്ന നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വേദിയില്‍ പരിപാടികള്‍ നിലച്ചിട്ട് മണിക്കൂറുകളായി. ഇന്ന് കാലത്ത് നടന്ന വട്ടപ്പാട്ട് മത്സരത്തിന് ശേഷം രണ്ടാമതായി നടക്കേണ്ട യുപി വിഭാഗം ഒപ്പന മത്സരമാണ് മത്സരാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വൈകിയത്.

ഒപ്പന മത്സരം കാണാന്‍ തിങ്ങിനിറഞ്ഞ കാണികള്‍ അക്ഷമരായി കാത്തിരിക്കുകയാണ്. പ്രധാന വേദിയിലെ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ഒന്നാമത്തെ വേദിയിലാണ് വെയിലും പൊടിയും സഹിച്ചുകൊണ്ട് കാണികള്‍ കാത്തിരിക്കുന്നത്. ഏറെനേരം മത്സരാര്‍ത്ഥികളോട് റിപ്പോര്‍ട്ട് ചെയ്യാന്‍ അനൗണ്‍സ്‌മെന്റ് നടത്തിയിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തത് മത്സരം തുടങ്ങാന്‍ വൈകിയെന്നാണ് അറിയാന്‍ കഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324617/hours-have-passed-since-the-first-stage-was-still-at-naduvannur)