---
title: "ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട് ഫസ്റ്റ് എ ഗ്രേഡ് നൊച്ചാട് ഹയര്‍ സെക്കണഭറി സ്‌ക്കൂളിന്"
english_title: "Vattapat First A Grade for Nochad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324627/vattapat-first-a-grade-for-nochad-higher-secondary-school"
published_at: "2025-11-06T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c62b8304d3_vart.JPG"
keywords: []
---

# ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട് ഫസ്റ്റ് എ ഗ്രേഡ് നൊച്ചാട് ഹയര്‍ സെക്കണഭറി സ്‌ക്കൂളിന്

> **Lead Summary:** **പേരാമ്പ്ര: **വട്ടപ്പാട്ട് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്. തന്നെ സ്വന്തം. 15 വര്‍ഷമായി പേരാമ്പ്ര ഉപജില്ലയില്‍ നൊച്ചാട് ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നു. രണ്ട് തവണ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

## Article Content

**പേരാമ്പ്ര: **വട്ടപ്പാട്ട് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്. തന്നെ സ്വന്തം. 15 വര്‍ഷമായി പേരാമ്പ്ര ഉപജില്ലയില്‍ നൊച്ചാട് ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നു. രണ്ട് തവണ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

ആണ്‍കുട്ടികളുടെ ഒപ്പന എന്നറിയപ്പെടുന്ന കലാരൂപമായ വട്ടപ്പാട്ട്. ഒപ്പനയില്‍ പെണ്ണുങ്ങളെന്നതു പോലെ ഇത് ആണുങ്ങളാണ് അവതരിപ്പിക്കുന്നത്. കല്ല്യാണവുമായി ബന്ധപ്പെട്ട് ആളുകള്‍ കൂടിയിരുന്ന് സന്തോഷം പ്രകടിപ്പിക്കാനായി ചൊല്ലിയിരുന്ന പാട്ടാണ് വട്ടപ്പാട്ട്. ഇവരുടെസംഘത്തില്‍ 11 പേരാണ് ഉണ്ടാവുക, ഒരാള്‍ പാട്ട് പാടുകയും മറ്റ് പത്തു പേര്‍ പാട്ട് ഏറ്റുപാടി കളിക്കുകയും ചെയ്യുന്ന മാപ്പിള കലാരൂപമാണിത്. ബഷീര്‍ പുറക്കാട് ആണ് കഴിഞ്ഞ 15 വര്‍ഷമായി കുട്ടികളെ പരിശീലിപ്പിക്കുന്നത്.

വട്ടപ്പാട്ടില്‍ കെ ഹെമിന്‍, ഹാദിക് യാമിന്‍, മുഹമ്മദ് അന്‍സിഫ്, പി. മുഹമ്മദ് നജ്‌വാന്‍, മുഹമ്മദ് അമാന്‍, ജെ.എസ് നസ്വി അമീന്‍, മുഹമ്മദ് വദാദ്ഷാ, എം. മുഹമ്മദ് ഷഹാല്‍, പി. ഹാമി സയാന്‍, പി. നഫ്യു മുഹമ്മദ് തുടങ്ങിയവരാണ് പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324627/vattapat-first-a-grade-for-nochad-higher-secondary-school)