---
title: "യുപി വിഭാഗം നാടക മത്സരം; തുടര്‍ച്ചയായി 3-ാം തവണയും പേരാമ്പ്ര ജിയുപി സ്‌കൂള്‍ തന്നെ വിജയികളായി"
english_title: "GUP School, Perambra, emerged as the winners of the UP category drama competition for the 3rd consecutive time"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324669/gup-school-perambra-emerged-as-the-winners-of-the-up-category-drama-competition-for-the-3rd-consecutive-time"
published_at: "2025-11-06T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c91ef29c71_aup.JPG"
keywords: []
---

# യുപി വിഭാഗം നാടക മത്സരം; തുടര്‍ച്ചയായി 3-ാം തവണയും പേരാമ്പ്ര ജിയുപി സ്‌കൂള്‍ തന്നെ വിജയികളായി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഉപജില്ലാ കലോത്സവത്തോട് അനുബന്ധിച്ച് നടന്ന യുപി സ്‌കൂള്‍ നാടക മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും പേരാമ്പ്ര ജിയുപി സ്‌കൂള്‍ തന്നെ വിജയികളായി. ജിയുപി സ്‌കൂള്‍ പേരാമ്പ്ര അവതരിപ്പിച്ച 'പച്ചപ്പട്ടാളം' എന്ന നാടകമാണ് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഉപജില്ലാ കലോത്സവത്തോട് അനുബന്ധിച്ച് നടന്ന യുപി സ്‌കൂള്‍ നാടക മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും പേരാമ്പ്ര ജിയുപി സ്‌കൂള്‍ തന്നെ വിജയികളായി. ജിയുപി സ്‌കൂള്‍ പേരാമ്പ്ര അവതരിപ്പിച്ച 'പച്ചപ്പട്ടാളം' എന്ന നാടകമാണ് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇതേ നാടകത്തില്‍ മേരിയായി അഭിനയിച്ച ഐഷ റോസ് കല്യാണി മികച്ച നടിയായും, ബംഗാളിയായി അഭിനയിച്ച ജെ.എസ് കാശിനാഥ് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ഐഷ റോസ് കല്യാണി കഴിഞ്ഞ രണ്ടു വര്‍ഷമായി കോഴിക്കോട് ജില്ലയിലെ മികച്ച നടിയാണ്.

നാടകത്തിന്റെ സംവിധായകന്‍ മഹേഷ് ചെക്കോട്ടി ആണ്. മൂന്ന് വര്‍ഷമായി മഹേഷ് ചെക്കോട്ടി തന്നെയാണ് പേരാമ്പ്ര ജിയുപി സ്‌കൂളിന്റെ നാടകം സംവിധാനം ചെയ്യുന്നത്. സെറ്റ് : അനില്‍ തച്ചണ്ണ, വസ്ത്രാലങ്കാരം : ഡോക്ടര്‍ സി വിജിതയും ആണ് കൈകാര്യം ചെയ്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324669/gup-school-perambra-emerged-as-the-winners-of-the-up-category-drama-competition-for-the-3rd-consecutive-time)