---
title: "ഒള്ളൂര്‍ അടുമാണ്ടി ക്ഷേത്രോല്‍സവം കൊടിയേറി"
english_title: "Ollur Adumandi temple festival was flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32474/ollur-adumandi-temple-festival-was-flagged-off"
published_at: "2022-03-18T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623435d45ed53_0000 WATER MARK.JPG"
keywords: []
---

# ഒള്ളൂര്‍ അടുമാണ്ടി ക്ഷേത്രോല്‍സവം കൊടിയേറി

> **Lead Summary:** **ഉള്ളിയേരി** :ഒള്ളൂര്‍ അടുമാണ്ടി ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. അരിയാട്ട് ഇല്ലത്ത് ഹരിദാസന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.

## Article Content

**ഉള്ളിയേരി** :ഒള്ളൂര്‍ അടുമാണ്ടി ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. അരിയാട്ട് ഇല്ലത്ത് ഹരിദാസന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.

മാര്‍ച്ച് 23, 24 തിയ്യതികളില്‍ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകള്‍ നടക്കും. 23 ന് രാവിലെ 5 മണിക്ക് ഗണപതി ഹോമം, 7 മണിക്ക് പള്ളിയുണര്‍ത്തല്‍, 10 മണിക്ക് ഇളനീര്‍ക്കുലവരവ്, ഉച്ചയ്ക്ക് 2 മണിക്ക് താലപ്പൊലി, വൈകുന്നേരം 4 മണിക്ക് ഗുരുതി, 7 മണിക്ക് താലപ്പൊലിയോട് കൂടി ഭഗവതി തിറ, 11 മണിക്ക് തേങ്ങയേറ്, 12 മണിക്ക് ഗുളികന്‍ തിറ എന്നിവ നടക്കും.

24 ന് പുലര്‍ച്ചെ 1 മണിക്ക് പാമ്പൂരി കരുവന്‍ തിറ, 2 മണിക്ക് ചാന്ത്‌തേച്ച തിറ, 3 മണിക്ക് പൂതാടി തിറ, 4 മണിക്ക് നിറ്റി കുരുവന്‍ തിറ, 5 മണിക്ക് ചട്ടന്‍ തിറ, 6 മണിക്ക് കാരണവര്‍ തിറയും അരങ്ങേറും. 10 മണിക്ക് വെട്ടിക്കെട്ടോടെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32474/ollur-adumandi-temple-festival-was-flagged-off)