---
title: "അവസാന ദിനത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ "
english_title: "In a close fight on the last day at naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324780/in-a-close-fight-on-the-last-day-at-naduvannur"
published_at: "2025-11-07T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690da38d1ee46_aqwl.JPG"
keywords: []
---

# അവസാന ദിനത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 

> **Lead Summary:** നടുവണ്ണൂര്‍: പേരാമ്പ്ര ഉപജില്ല കലോത്സവത്തില്‍ മൂന്ന് ദിനം പിന്നിടുമ്പോള്‍ വിദ്യാലയങ്ങളുടെ കുതിപ്പ് തുടരുന്നു. എല്‍പി വിഭാഗം ജനറലില്‍ 65 പോയന്റുമായി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും, 42 പോയന്റുമായി ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് എല്‍പി സ്‌കൂളും, തൊട്ടടുത്ത് തന്നെ 41 പോയന്റുമായി നടുവണ്ണൂര്‍ ഗവ എച്ച് എസ് എസും മുന്നേറ്റം തുടരുന്നു.

## Article Content

നടുവണ്ണൂര്‍: പേരാമ്പ്ര ഉപജില്ല കലോത്സവത്തില്‍ മൂന്ന് ദിനം പിന്നിടുമ്പോള്‍ വിദ്യാലയങ്ങളുടെ കുതിപ്പ് തുടരുന്നു. എല്‍പി വിഭാഗം ജനറലില്‍ 65 പോയന്റുമായി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും, 42 പോയന്റുമായി ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് എല്‍പി സ്‌കൂളും, തൊട്ടടുത്ത് തന്നെ 41 പോയന്റുമായി നടുവണ്ണൂര്‍ ഗവ എച്ച് എസ് എസും മുന്നേറ്റം തുടരുന്നു.

യുപി വിഭാഗത്തില്‍ 62 പോയന്റുമായി വാല്യക്കോട് എ യു പി സ്‌കൂളും, 61 പോയന്റ്  കരസ്ഥമാക്കി പേരാമ്പ്ര എയുപി സ്‌കൂള്‍ ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ 58 പോയന്റുമായി വാകയാട് എയുപിയും കുതിപ്പ് തുടരുന്നു. ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ യഥാക്രമം 201, 175 പോയന്റുമായി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളും, 182, 168 പോയന്റുമായി നടുവണ്ണൂര്‍ ഗവ എച്ച് എസ് എസും, 156, 155 പോയന്റുകളുമായി നൊച്ചാട് എച്ച് എസ് എസും മുന്നേറ്റം തുടരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324780/in-a-close-fight-on-the-last-day-at-naduvannur)