---
title: "പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും"
english_title: "The flag will be hoisted for the Perambra Upazila Arts Festival today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324798/the-flag-will-be-hoisted-for-the-perambra-upazila-arts-festival-today"
published_at: "2025-11-07T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690db471f0c9f_kala.jpg"
keywords: []
---

# പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

> **Lead Summary:** **നടുവണ്ണൂർ:** പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും.4 ദിവസങ്ങളിലായി നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അരങ്ങു തകർത്ത കലോത്സവം ജനപങ്കാളിത്തം കൊണ്ട് നടുവണ്ണൂർ നഗരം അവിസ്മരണീയമാക്കി. ഇതുവരെ എൽപി , യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 89 ഇന സ്റ്റേജ് ഇതര മത്സരങ്ങളും 141 ഇനങ്ങളിൽ ഓൺ സ്റ്റേജ് മത്സരങ്ങളാണ് പൂർത്തിയാക്കിയത്.

## Article Content

**നടുവണ്ണൂർ:** പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും.4 ദിവസങ്ങളിലായി നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അരങ്ങു തകർത്ത കലോത്സവം ജനപങ്കാളിത്തം കൊണ്ട് നടുവണ്ണൂർ നഗരം അവിസ്മരണീയമാക്കി. ഇതുവരെ എൽപി , യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 89 ഇന സ്റ്റേജ് ഇതര മത്സരങ്ങളും 141 ഇനങ്ങളിൽ ഓൺ സ്റ്റേജ് മത്സരങ്ങളാണ് പൂർത്തിയാക്കിയത്.

ഇനി 60 ഇനങ്ങളിലാണ് മത്സരം അവശേഷിക്കുന്നത്. അവശേഷിക്കുന്ന മത്സരങ്ങൾ കാലത്ത് മുതൽ ആരംഭിച്ചു കഴിഞ്ഞു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം കോഴിക്കോട് എംപി എം.കെ രാഘവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  ഷീജ ശശി മുഖ്യ അതിഥിയാവും. നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന വേദിയായ 'മഹാത്മ 'യിൽ വൈകുന്നേരം 5.30 നാണ് സമാപന സമ്മേളനം ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324798/the-flag-will-be-hoisted-for-the-perambra-upazila-arts-festival-today)