---
title: "പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സമാപനമായി"
english_title: "Perambra Sub-District School Kalolsavam concludes at naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324849/perambra-sub-district-school-kalolsavam-concludes-at-naduvannur"
published_at: "2025-11-07T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690df6eef09c1_samapanam.jpg"
keywords: []
---

# പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സമാപനമായി

> **Lead Summary:** **നടുവണ്ണൂര്‍ :** പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സമാപനമായി. 4 ദിവസങ്ങളിലായി നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അരങ്ങു തകര്‍ത്ത കലോത്സവം ജനപങ്കാളിത്തം കൊണ്ട് നടുവണ്ണൂര്‍ നഗരം അവിസ്മരണീയമാക്കി.

## Article Content

**നടുവണ്ണൂര്‍ :** പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സമാപനമായി. 4 ദിവസങ്ങളിലായി നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അരങ്ങു തകര്‍ത്ത കലോത്സവം ജനപങ്കാളിത്തം കൊണ്ട് നടുവണ്ണൂര്‍ നഗരം അവിസ്മരണീയമാക്കി.

`92 സ്‌കൂളുകളില്‍ നിന്നായി 3500 ഓളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ മാറ്റുരച്ചു. നടുവണ്ണൂര്‍ ടൗണ്‍ കേന്ദ്രമാക്കി 11 വേദികളാണ് മത്സരങ്ങള്‍ നടന്നത്. ഗാന്ധിയുമായി ബന്ധപ്പെട്ട മഹാത്മ, സബര്‍മതി, നവജീവന്‍, സ്വരാജ്, പോര്‍ബന്ധര്‍, ചമ്പാരന്‍, യങ്ങ് ഇന്ത്യ, നവഖാലി, ബാപ്പൂജി, സര്‍വോദയ, രാജ്ഘട്ട് തുടങ്ങിയ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരുന്നത്. വാശിയേറിയ മത്സരത്തോടെയാണ് ഇന്ന് സമാപനമായത്.

നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാന വേദിയായ 'മഹാത്മ 'യില്‍ വെച്ച് നടന്ന സമാപന സമ്മേളനം കോഴിക്കോട് എംപി എം.കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യ അതിഥിയായി. താമരശ്ശേരി ഡിഇഒ സുബൈര്‍ വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി.

പേരാമ്പ്ര എഇഒ കെ.വി പ്രമോദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം നിഷ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സുധീഷ് ചെറുവത്ത്, ജിഎച്ച്എസ്എസ് നടുവണ്ണൂര്‍ ലച്ചര്‍ ഡെപ്യൂട്ടി എച്ച്എം പി ഷീന, ചെയര്‍മാന്‍ ഇ വിനോദ്, എംപിടിഎ പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റിസപ്ഷന്‍ കമ്മിറ്റി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ ഷൈമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി ശ്രീജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324849/perambra-sub-district-school-kalolsavam-concludes-at-naduvannur)