---
title: "'ഗാനരത്ന' പുരസ്‌കാരം പ്രശസ്ത ഗായകന്‍ ശ്രീജിത്ത് കൃഷ്ണക്ക്"
english_title: "Renowned singer Sreejith Krishna to be conferred with 'Ganaratna' award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324923/renowned-singer-sreejith-krishna-to-be-conferred-with-ganaratna-award"
published_at: "2025-11-08T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ed7ec6074d_sreejith.JPG"
keywords: []
---

# 'ഗാനരത്ന' പുരസ്‌കാരം പ്രശസ്ത ഗായകന്‍ ശ്രീജിത്ത് കൃഷ്ണക്ക്

> **Lead Summary:** പേരാമ്പ്ര: 2025-ലെ സൗത്ത് ഇന്ത്യന്‍ സമഗ്ര പുരസ്‌കാരം, 'ഗാനരത്ന' അവാര്‍ഡിന് പ്രശസ്ത ഗായകന്‍ ശ്രീജിത്ത് കൃഷ്ണ അര്‍ഹനായി. സമഗ്ര സേവാ കൗണ്‍സില്‍ (എസ് എസ് എസ്സി) ആണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.

## Article Content

പേരാമ്പ്ര: 2025-ലെ സൗത്ത് ഇന്ത്യന്‍ സമഗ്ര പുരസ്‌കാരം, 'ഗാനരത്ന' അവാര്‍ഡിന് പ്രശസ്ത ഗായകന്‍ ശ്രീജിത്ത് കൃഷ്ണ അര്‍ഹനായി. സമഗ്ര സേവാ കൗണ്‍സില്‍ (എസ് എസ് എസ്സി) ആണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.

ശ്രീജിത്ത് കൃഷ്ണയുടെ സംഗീതത്തിനും ആലാപനത്തിനുമുള്ള അസാധാരണമായ മികവും സംഗീത രംഗത്തെ അതുല്യമായ സംഭാവനകളും മാനിച്ചാണ് ഈ അംഗീകാരം. കൗണ്‍സിലിന്റെ ഔദ്യോഗിക അറിയിപ്പിലൂടെയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.

പുരസ്‌കാര നിര്‍ണ്ണയം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട വിദഗ്ധ ജൂറി പാനലാണ് ശ്രീജിത്ത് കൃഷ്ണയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. സുനീ ശേഖര്‍ (കേരളം), പ്രതാപ് (കര്‍ണാടക), ബാലസുബ്രഹ്‌മണ്യന്‍ (തമിഴ്നാട്), പ്രസന്ന (ആന്ധ്രാപ്രദേശ്) എന്നിവരാണ് ജൂറി അംഗങ്ങള്‍.

അവാര്‍ഡ് ദാന ചടങ്ങിന്റെ തീയ്യതിയും വേദിയും സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സമഗ്ര സേവാ കൗണ്‍സില്‍ അറിയിച്ചു. സംഗീത ലോകത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ ചടങ്ങിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സംഗീത ജീവിതത്തില്‍ ശ്രീജിത്ത് കൃഷ്ണ നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള ആദരവാണ് ഈ 'ഗാനരത്ന' പുരസ്‌കാരം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324923/renowned-singer-sreejith-krishna-to-be-conferred-with-ganaratna-award)