---
title: "കെഎസ്എസ്പിഎ പേരാമ്പ്ര മണ്ഡലം വാര്‍ഷിക സമ്മേളനം "
english_title: "KSSPA Perambra Mandal Annual Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324961/ksspa-perambra-mandal-annual-conference"
published_at: "2025-11-08T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ef659b2ff8_lk.JPG"
keywords: []
---

# കെഎസ്എസ്പിഎ പേരാമ്പ്ര മണ്ഡലം വാര്‍ഷിക സമ്മേളനം 

> **Lead Summary:** പേരാമ്പ്ര : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മണ്ഡലം വാര്‍ഷിക സമ്മേളനം നടന്നു. ഇന്നത്തെ ഇന്ത്യയിലെയും, കേരളത്തിലെയും ഭരണാധികാരികളുടെ ജനങ്ങളോടും, വ്യവസ്ഥിതിയോടും പെന്‍ഷന്‍കാരായ മുതിര്‍ന്ന പൗരന്മാരോടും കാണിക്കുന്ന തികഞ്ഞ അവഗണനയും നിഷേധവും പ്രധാനചര്‍ച്ചയായ സമ്മേളനത്തില്‍ ജീവിതത്തിന്റെ നല്ല കാലം സര്‍ക്കാരിന് സേവനം നല്‍കിയ പെന്‍ഷന്‍ കാര്‍ക്ക് അവര്‍ക്ക് ന്യായമായും അവകാശപ്പെട്ട പെന്‍ഷന്‍ പരിഷ്‌കരണം, ക്ഷാമാശ്വാസം, കുടിശ്ശിക ഉള്‍പെടെ, പരാതികള്‍ പരിഹരിച്ച മെഡിസെപ് പോലുള്ള ആരോഗ്യ സംരക്ഷണം ഇവയെല്ലാം ഉടന്‍ നടപ്പാക്കാന്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

പേരാമ്പ്ര : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മണ്ഡലം വാര്‍ഷിക സമ്മേളനം നടന്നു. ഇന്നത്തെ ഇന്ത്യയിലെയും, കേരളത്തിലെയും ഭരണാധികാരികളുടെ ജനങ്ങളോടും, വ്യവസ്ഥിതിയോടും പെന്‍ഷന്‍കാരായ മുതിര്‍ന്ന പൗരന്മാരോടും കാണിക്കുന്ന തികഞ്ഞ അവഗണനയും നിഷേധവും പ്രധാനചര്‍ച്ചയായ സമ്മേളനത്തില്‍ ജീവിതത്തിന്റെ നല്ല കാലം സര്‍ക്കാരിന് സേവനം നല്‍കിയ പെന്‍ഷന്‍ കാര്‍ക്ക് അവര്‍ക്ക് ന്യായമായും അവകാശപ്പെട്ട പെന്‍ഷന്‍ പരിഷ്‌കരണം, ക്ഷാമാശ്വാസം, കുടിശ്ശിക ഉള്‍പെടെ, പരാതികള്‍ പരിഹരിച്ച മെഡിസെപ് പോലുള്ള ആരോഗ്യ സംരക്ഷണം ഇവയെല്ലാം ഉടന്‍ നടപ്പാക്കാന്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

70 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് സമ്പൂര്‍ണ്ണസൗജന്യ ആരോഗ്യപദ്ധതി കേരളത്തിലും നടപ്പിലാക്കാന്‍ തയ്യാറാകണമെന്നും നിഷേധിക്കപ്പെട്ട യാത്രാ ഇളവ് അനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, വയോജനങ്ങള്‍ക്ക് എല്ലാ ഗ്രാമപഞ്ചായത്തിലും റിക്രിയേഷന്‍ ക്ലബ്ബുകള്‍ സ്ഥാപിക്കുക എന്നിവയും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വെച്ച് സമ്മേളനം ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ സജീഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് പി.എം രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധു കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

കെ.സി ഗോപാലന്‍, ഇ.കെ ബാലന്‍, വി കണാരന്‍, പി.ടി ഇബ്രാഹിം, ഇ.എം പത്മിനി, വി.പി പ്രസാദ്, വി.കെ രമേശന്‍, ആലീസ്, ജാനു കണിയാങ്കണ്ടി, പി മൂസക്കുട്ടി, കെ.എം ശ്രീനിവാസന്‍, കെ.കെ ഗംഗാധരന്‍, രഞ്ജിനി, ഒ രാജീവന്‍, കെ മഞ്ജുള, കെ.പി രാധാകൃഷ്ണന്‍, കല്ലോട് ഗോപാലന്‍, എന്‍ ഹരിദാസന്‍, വാസുദേവന്‍, കൃഷ്ണദാസ്, എം ശശികുമാര്‍, സി.ബി ുമ, ഇ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം വി കണാരന്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ സജീഷ് ബാബു വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബാലന്‍ കൊയിലോത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഒ വസന്ത സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.പി പ്രകാശന്‍ നന്ദിയും പറഞ്ഞു.

സമ്മേളനത്തില്‍ വിശിഷ്ട വ്യക്തികളെ ആദരിക്കുകയും, പുതുതായി വന്നവരെ സ്വീകരിക്കുകയും ചെയ്തു. വരണാധികാരി പി മൂസക്കുട്ടി തിരഞ്ഞെടുപ്പ് നടത്തി പുതിയ മുപ്പത്തിരണ്ടംഗ നിയോജകമണ്ഡലം കൗണ്‍സിലര്‍മാരെയും, ഇരുപത്തിയൊന്നംഗ നിര്‍വാഹക സമിതിയെയും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പി.എം രവീന്ദ്രന്‍ പ്രസിഡന്റ്, ഇ രാധാകൃഷ്ണന്‍ സെക്രട്ടറി, കെ ബാലന്‍ ടഷറര്‍, വനിതാ ഫോറം പ്രസിഡന്റ് ആലീസ് , സെക്രട്ടറി മഞ്ജുള എന്നിവരെ തെരഞ്ഞെടുത്തു.

പിന്നീട് നടന്ന ശാസ്ത്രീയ കൂണ്‍ കൃഷി പരിശീലനം കെവികെ പെരുവണ്ണാമൂഴിയിലെ ശാസ്ത്രജ്ഞന്‍ പി രാധാകൃഷ്ണന്‍, മികച്ച വനിത കര്‍ഷക അവാര്‍ഡ് ജേതാവ് സവിതസുരേഷ് ആവള എന്നിവര്‍ നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324961/ksspa-perambra-mandal-annual-conference)