---
title: "ലെന്‍സ്‌ഫെഡ് പേരാമ്പ്ര യൂണിറ്റ് സമ്മേളനം "
english_title: "Lensfed Perambra Unit Conference at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324968/lensfed-perambra-unit-conference-at-perambra"
published_at: "2025-11-08T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690efe5a0974e_uni.JPG"
keywords: []
---

# ലെന്‍സ്‌ഫെഡ് പേരാമ്പ്ര യൂണിറ്റ് സമ്മേളനം 

> **Lead Summary:** പേരാമ്പ്ര : ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ പേരാമ്പ്ര യൂണിറ്റ് സമ്മേളനം നടന്നു. ഏരിയ പ്രസിഡണ്ട് ഷൈലേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ലെന്‍സ്‌ഫെഡ് സംസ്ഥാന സമിതി അംഗമായ മനോജ് കോടേരി മുഖ്യ പ്രഭാഷണം നടത്തി.

## Article Content

പേരാമ്പ്ര : ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ പേരാമ്പ്ര യൂണിറ്റ് സമ്മേളനം നടന്നു. ഏരിയ പ്രസിഡണ്ട് ഷൈലേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ലെന്‍സ്‌ഫെഡ് സംസ്ഥാന സമിതി അംഗമായ മനോജ് കോടേരി മുഖ്യ പ്രഭാഷണം നടത്തി.

യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷഹാറ സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ സംഘടനയുടെ ജില്ലാ, ഏരിയ നേതാക്കന്‍മാരായ വി മോഹനന്‍, കെ.കെ ഷമീര്‍, അബ്ദുള്‍ ഗഫൂര്‍, ടി.എന്‍ ഇല്ല്യാസ്, അന്‍സാര്‍, അതുല്യ, വി.പി സനീഷ്, എ.കെ സജീന്ദ്രന്‍, സി.സി രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. 

പുതിയ ഭാരവാഹികളായി എബിന്‍ ലാല്‍ സെക്രട്ടറി, സമീര്‍ ജോയിന്റ് സെക്രട്ടറി, എ.കെ സജീന്ദ്രന്‍ പ്രസിഡണ്ട്, കെ.സി അതുല്യ വൈസ് പ്രസിഡണ്ട്, ഷഹാറ ട്രഷറര്‍ എന്നിവരേയും വനിതാ വിംഗ് ചെയര്‍പേഴ്‌സണായി ജെ.എസ് സുജില, കണ്‍വീനര്‍ അനഘ, വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാനായി വി.ജെ സബാസ്റ്റ്യന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324968/lensfed-perambra-unit-conference-at-perambra)