---
title: "ക്ഷേമ പെന്‍ഷന്‍ വര്‍ധന പ്രഖ്യാപനം ഇലക്ഷന്‍ തട്ടിപ്പ്; കേരളാ കോണ്‍ഗ്രസ്"
english_title: "Announcement of welfare pension hike is election fraud; Kerala Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/324993/announcement-of-welfare-pension-hike-is-election-fraud-kerala-congress"
published_at: "2025-11-08T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f11d8a3577_aqws.JPG"
keywords: []
---

# ക്ഷേമ പെന്‍ഷന്‍ വര്‍ധന പ്രഖ്യാപനം ഇലക്ഷന്‍ തട്ടിപ്പ്; കേരളാ കോണ്‍ഗ്രസ്

> **Lead Summary:** **കടിയങ്ങാട് : **കേരള കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം കുടുംബ സംഗമം സംഘടിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ക്ഷേമ പെന്‍ഷന്‍ വര്‍ധന പ്രഖ്യാപനം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടത്താറുള്ള ഇടതു മുന്നണിയുടെ പതിവ് തിരഞ്ഞെടുപ്പ് നാടകമാണെന്ന് അദ്ദേഹം ആരോപിച്ചു.

## Article Content

**കടിയങ്ങാട് : **കേരള കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം കുടുംബ സംഗമം സംഘടിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ക്ഷേമ പെന്‍ഷന്‍ വര്‍ധന പ്രഖ്യാപനം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടത്താറുള്ള ഇടതു മുന്നണിയുടെ പതിവ് തിരഞ്ഞെടുപ്പ് നാടകമാണെന്ന് അദ്ദേഹം ആരോപിച്ചു.

അധികാരത്തിലെത്തിയാല്‍ 2500 രൂപയാക്കുമെന്ന് പറഞ്ഞവര്‍ നാലരക്കൊല്ലത്തിനിടക്ക് ആകെ വര്‍ദ്ധിപ്പിച്ചത് കേവലം 100 രൂപ മാത്രമാണെന്നും അവരാണിപ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തലേ ആഴ്ച 400 രൂപ വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം നടത്തിയതെന്നും പ്രഖ്യാപനം കഴിഞ്ഞ തവണത്തെപ്പോലെയുള്ള ഈ തിരഞ്ഞെടുപ്പ് തട്ടിപ്പ് കേരളത്തില്‍ ഇനി വിലപ്പോവില്ലയെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ ബിപിഎല്‍ കാര്‍ഡുടമകളായ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000/ രൂപ വെച്ച് നല്‍കുമെന്നായിരുന്നു ഈ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാല്‍ കഴിഞ്ഞ 54 മാസമായി ഒരു രൂപ പോലും നല്‍കിയിട്ടില്ല. അടുത്ത മാസം മുതല്‍ കൊടുക്കുമെന്ന് പറയുന്നു. ആ നിലയില്‍ ഓരോ വീട്ടമ്മക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍ക്കേണ്ട കുടിശ്ശിക 54,000 രൂപ വീതം ഉടനടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ഹമീദ് ആയിലാണ്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന്‍ ചാത്തോത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാജീവ് തോമസ്, ടി.പി ചന്ദ്രന്‍, നാസര്‍ മുളിയങ്ങല്‍, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് വാളൂര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി റഷീദ്, കേരളാ കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടോമി വള്ളിക്കാട്ടില്‍, കേരള കലാ സാംസ്‌കാരിക വേദി ജില്ലാ പ്രസിഡന്റ് ടി.എം.കെ കല്ലൂര്‍, കേരളാ ടീച്ചേര്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഒ.സി ജോര്‍ജ്, കെടിയുസി ജില്ലാ സെക്രട്ടറി ബെന്നി പെരുമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എം.കെ വിജയന്‍, യു.സി ഹമീദ്, മുഹമ്മദ് കല്ലുമ്മല്‍, കെ.കെ മണി, കെ.സി സജീവന്‍, മേജര്‍ കുഞ്ഞിരാമന്‍, ജോസഫ് ഇഞ്ചിക്കല്‍, കെ.എം ഗോപാലന്‍, പി.സി ചന്ദ്രന്‍, രാജന്‍ മുക്കണ്ണുമ്മല്‍, കെ വീരാന്‍ കുട്ടി, എന്‍.കെ ഹരിദാസന്‍, കെ.കെ അബ്ദുള്ള, കെ.പി വസന്ത്, കുമാരന്‍ കങ്കാടത്ത്, എന്‍.പി സുജിത്ത്, കെ.എം സത്യന്‍, മജീദ് കല്ലുങ്കല്‍, ജമാല്‍ പന്തിരിക്കര, പ്രദീപന്‍ തയ്യില്‍, ജയന്‍ കൊളോറ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/324993/announcement-of-welfare-pension-hike-is-election-fraud-kerala-congress)