---
title: "സംസ്ഥാന തെരുവ് നാടക ശില്പശാലക്ക് പേരാമ്പ്രയില്‍ തുടക്കമായി"
english_title: "State Street Drama Workshop begins in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325013/state-street-drama-workshop-begins-in-perambra"
published_at: "2025-11-08T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f1f6378ba4_akp.JPG"
keywords: []
---

# സംസ്ഥാന തെരുവ് നാടക ശില്പശാലക്ക് പേരാമ്പ്രയില്‍ തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന തെരുവ് നാടക ശില്പശാലക്ക് പേരാമ്പ്രയില്‍ തുടക്കമായി. ഡോ. കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പുരുഷന്‍ കടലുണ്ടി അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന തെരുവ് നാടക ശില്പശാലക്ക് പേരാമ്പ്രയില്‍ തുടക്കമായി. ഡോ. കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പുരുഷന്‍ കടലുണ്ടി അധ്യക്ഷത വഹിച്ചു.

ശില്‍പ്പശാല ഡയറക്ടര്‍ അഡ്വ. വി.ഡി പ്രേം പ്രസാദ് ശില്‍പ്പശാല - വിശദീകരണം നടത്തി. സംസ്ഥാന തെരുവ് നാടകരചന മത്സര വിജയികള്‍ക്കള്ള സമ്മാനദാനം കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി. പി അബൂബക്കര്‍ നിര്‍വ്വഹിക്കും.

ഡോ. എം.ജി സുരേഷ് കുമാര്‍ സ്വാഗതവും സുരേഷ് കല്‍പ്പത്തൂര്‍ നന്ദിയും പറഞ്ഞു. മുന്‍ എംഎല്‍എ. എ.കെ. പത്മനാഭന്‍, ബാബു പറശ്ശേരി, വില്‍സന്‍ സാമുവല്‍, ജാനമ്മ കുഞ്ഞുണ്ണി, ഡോ. മിനിപ്രസാദ്, എസ്.കെ. സജീഷ്, കേരള ഫോക്ക് ലോര്‍ അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍, സതീഷ് കെ സതീഷ്, എ.കെ രമേഷ്, ഡോ. യു ഹേമന്ത് കുമാര്‍, എം കുഞ്ഞമ്മദ്, രമേശ് കാവില്‍, ഡോ: കെ കെ ഹനീഫ തുടങ്ങിയവര്‍ സംബന്ധിച്ചു.

തെരുവ്നാടകം പരിശീലനം - പാഠങ്ങള്‍ - സംവാദം പരിശീലകര്‍, അഡ്വ. വി.ഡി പ്രേംപ്രസാദ്, സുരേഷ് ബാബു ശ്രീസ്ഥ, ടി സുരേഷ് ബാബു, സുജാത ജനനേത്രി, കാര്‍ത്തികേയന്‍ ഏങ്ങണ്ടിയൂര്‍ ഛന്ദസ്സ്, രഞ്ജിത്ത് കുറുംബിലാവ് എന്നിവര്‍ പങ്കെടുത്തു.

വൈകിട്ട് 6 മണിക്ക് നാടക കലാകാരന്മാരുമായി മുഖാമുഖം, രാജീവന്‍ മമ്മിളി, ഉഷ ചന്ദ്രബാബു, മുഹമ്മദ് പേരാമ്പ്ര, ആംസിസ് മുഹമ്മദ്, മുഹമ്മദ് എരവട്ടൂര്‍, കെ.സി കരുണാകരന്‍, രാജന്‍ കല്‍പ്പത്തൂര്‍, ശിവദാസന്‍ ചെമ്പ്ര, ബാബുരാജ് കല്‍പ്പത്തൂര്‍, ശശീന്ദ്രന്‍ വിളയാട്ടൂര്‍, ശ്രീധരന്‍ നൊച്ചാട്, കനകലത തുടങ്ങിയവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325013/state-street-drama-workshop-begins-in-perambra)