---
title: "എസ് ഡിപിഐ ഇരുപത് വാര്‍ഡുകളിലും 4 ബ്ലോക്ക് ഡിവിഷനുകളിലേക്കും മത്സരിക്കും"
english_title: "SDPI will contest in twenty wards and four block divisions"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325056/sdpi-will-contest-in-twenty-wards-and-four-block-divisions"
published_at: "2025-11-08T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f775662ba4_vartg.JPG"
keywords: []
---

# എസ് ഡിപിഐ ഇരുപത് വാര്‍ഡുകളിലും 4 ബ്ലോക്ക് ഡിവിഷനുകളിലേക്കും മത്സരിക്കും

> **Lead Summary:** പേരാമ്പ്ര : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലത്തിലെ ഇരുപത് വാര്‍ഡുകളിലും ഏഴ് ബ്ലോക്ക് ഡിവിഷനുകളിലും ജനവിധി തേടുമെന്ന് മണ്ഡലം പ്രസിഡണ്ട് വി. നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

പേരാമ്പ്ര : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലത്തിലെ ഇരുപത് വാര്‍ഡുകളിലും ഏഴ് ബ്ലോക്ക് ഡിവിഷനുകളിലും ജനവിധി തേടുമെന്ന് മണ്ഡലം പ്രസിഡണ്ട് വി. നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചങ്ങരോത്ത് പഞ്ചായത്തിലെ 1, 2, 8, 9, 10, 11, 13, 17 വാര്‍ഡുകളിലും കൂത്താളി പഞ്ചായത്തിലെ 2,5,6, 7, 11 വാര്‍ഡുകളിലും ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 1, 5, 12, 17 വാര്‍ഡുകളിലും മേപ്പയ്യൂര്‍ പഞ്ചായത്തിലെ 1, 2, 9, 18 വാര്‍ഡുകളിലും അരിക്കുളം പഞ്ചായത്തിലെ 15-ാം വാര്‍ഡിലും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി, പൈതോത്ത്, ആവള, എരവട്ടൂര്‍ എന്നീ ബ്ലോക്ക് ഡിവിഷനുകളിലേക്കുമാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതെന്നും സ്വജനപക്ഷപാതവും കപട രാഷ്ട്രീയവും പേറുന്ന സമകാലിക സാഹചര്യത്തില്‍ അടിസ്ഥാന ജന വിഭാഗങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ട് പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐയുടെ ജനകീയ രാഷ്ട്രീയത്തിന് കരുത്ത് പകരാന്‍ ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് വി. നൗഷാദ് പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ ഹമീദ് എടവരാട്, സെക്രട്ടറി പി.സി അഷ്‌റഫ്, പി.പി അഷ്‌റഫ്, മണ്ഡലം ജോയിന്‍ സെക്രട്ടറി ശബന റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325056/sdpi-will-contest-in-twenty-wards-and-four-block-divisions)