---
title: "ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ് നേടിയ സി.എച്ച്. ഇബ്രാഹിം കുട്ടിക്ക് കടിയങ്ങാട് പൗരാവലിയുടെ ആദരം"
english_title: "Katiyangad civic body honours CH Ibrahim Kutty, who won the Global Excellence Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325060/katiyangad-civic-body-honours-ch-ibrahim-kutty-who-won-the-global-excellence-award"
published_at: "2025-11-08T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f81f95fe2d_adaram.JPG"
keywords: []
---

# ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ് നേടിയ സി.എച്ച്. ഇബ്രാഹിം കുട്ടിക്ക് കടിയങ്ങാട് പൗരാവലിയുടെ ആദരം

> **Lead Summary:** **പേരാമ്പ്ര:** വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ് നേടിയ അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടിയെ കടിയങ്ങാട് പൗരാവലി ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ് നേടിയ അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടിയെ കടിയങ്ങാട് പൗരാവലി ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സാമൂഹിക- ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ മികവ് പരിഗണിച്ചാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് സി.എച്ച്. ഇബ്രാഹിം കുട്ടിയെ തെരഞ്ഞടുത്തിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കടിയങ്ങാട് അസറ്റ് വായനാ മുറ്റത്തു നിന്നും താളമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെ പുരസ്‌കാര ജേതാവിനെ കടിയങ്ങാട് ഡേ മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് പരിസരത്തേക്ക് ആനയിക്കും.

തുടര്‍ന്ന് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഷാഫി പറമ്പില്‍, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉള്‍പ്പെടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.വി. രാഘവന്‍, അസറ്റ് ഭാരവാഹികളായ നസീര്‍ നൊച്ചാട്, പി. മുഹമ്മദ്, എം.പി.കെ. അഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325060/katiyangad-civic-body-honours-ch-ibrahim-kutty-who-won-the-global-excellence-award)