---
title: "സൗജന്യ ഉച്ചഭക്ഷണ ഫണ്ട് കൈമാറി"
english_title: "Free lunch fund transferred at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325112/free-lunch-fund-transferred-at-perambra"
published_at: "2025-11-09T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69105352954ab_ucha.jpg"
keywords: []
---

# സൗജന്യ ഉച്ചഭക്ഷണ ഫണ്ട് കൈമാറി

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും നല്‍കുന്ന സൗജന്യ ഉച്ചഭക്ഷണത്തിലേക്കുള്ള ഫണ്ട് കേരളാ പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ പ്രസിഡണ്ട് സബീഷ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബുവിന് കൈമാറി.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും നല്‍കുന്ന സൗജന്യ ഉച്ചഭക്ഷണത്തിലേക്കുള്ള ഫണ്ട് കേരളാ പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ പ്രസിഡണ്ട് സബീഷ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബുവിന് കൈമാറി.

പ്രിന്റേഴ്‌സ് ഡേയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മേഖലാ സെക്രട്ടറി സി.വി പ്രവീഷ്, ജില്ലാ വൈസ് പ്രസിഡണ്ട് സത്യന്‍ പ്രയാഗ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുനില്‍ കുമാര്‍ ഗ്ലോബല്‍, ജില്ലാ എക്‌സി അംഗം സാലി പ്രിന്റോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325112/free-lunch-fund-transferred-at-perambra)