---
title: "മാതൃസമിതി കൃഷി ചെയ്ത പച്ചക്കറിത്തോട്ടം നശിപ്പിച്ച സാമൂഹ്യവിരുതരെ പിടികൂടണമെന്ന് നാട്ടുകാര്‍ "
english_title: "The locals want to catch the anti-socials who destroyed the vegetable garden cultivated by the mother committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32514/the-locals-want-to-catch-the-anti-socials-who-destroyed-the-vegetable-garden-cultivated-by-the-mother-committee"
published_at: "2022-03-18T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623454fcdfa72_0000 WATERMARK.jpg"
keywords: []
---

# മാതൃസമിതി കൃഷി ചെയ്ത പച്ചക്കറിത്തോട്ടം നശിപ്പിച്ച സാമൂഹ്യവിരുതരെ പിടികൂടണമെന്ന് നാട്ടുകാര്‍ 

> **Lead Summary:** **കായണ്ണ: **കരികണ്ടന്‍പാറ അയ്യപ്പ ഭജന മീത്തില്‍ മാതൃസമിതി കൃഷി ചെയ്ത പച്ചക്കറിത്തോട്ടം നശിപ്പിച്ചതായി പരാതി. വിഷുവിന് വിളവെടുക്കാന്‍ പാകമായ തക്കാളി, പാവല്‍, വെണ്ട, മത്തന്‍, ചീര, വഴുതന, മരച്ചീനി തുടങ്ങിയവയാണ് പിഴു തെടുത്ത് നശിപ്പിച്ചത്.

## Article Content

**കായണ്ണ: **കരികണ്ടന്‍പാറ അയ്യപ്പ ഭജന മീത്തില്‍ മാതൃസമിതി കൃഷി ചെയ്ത പച്ചക്കറിത്തോട്ടം നശിപ്പിച്ചതായി പരാതി. വിഷുവിന് വിളവെടുക്കാന്‍ പാകമായ തക്കാളി, പാവല്‍, വെണ്ട, മത്തന്‍, ചീര, വഴുതന, മരച്ചീനി തുടങ്ങിയവയാണ് പിഴു തെടുത്ത് നശിപ്പിച്ചത്.

ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം പുലര്‍ച്ചെ കൃഷി നനയ്ക്കാനെത്തിയവരാണ് കൃഷി നശിപ്പിച്ചതായി കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം നല്‍കി. പഴയ കമ്മറ്റിയും പുതിയ കമ്മറ്റിക്കാരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നതായി സെക്രട്ടറി അശോകന്‍ പറഞ്ഞു.

കൃഷി നനയ്ക്കാന്‍ സമീപത്തെ കിണറ്റില്‍ നിന്നുമായിരുന്നു വെളളമെടുത്തിരുന്നതെന്നും രണ്ടാഴ്ച മുമ്പ് കിണറ്റില്‍ കരിഓയില്‍ ഒഴിച്ചതായി മാതൃസമിതി സെക്രട്ടറി സീമ പറഞ്ഞു. പോലീസ് സംരക്ഷണയിലായിരുന്നു കഴിഞ്ഞ ദിവസത്തെ യോഗം നടന്നത്. കുഷി നശിപ്പിക്കുന്ന ഇത്തരം സാമൂഹ്യവിരുതരെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32514/the-locals-want-to-catch-the-anti-socials-who-destroyed-the-vegetable-garden-cultivated-by-the-mother-committee)