---
title: "പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍"
english_title: "Youth arrested with MDMA in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325169/youth-arrested-with-mdma-in-perambra"
published_at: "2025-11-09T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6910c03a46b8d_sdffr.JPG"
keywords: []
---

# പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പേരാമ്പ്ര മമ്മിളിക്കുളത്ത് വില്‍പ്പനക്ക് എത്തിച്ച 1 ഗ്രാം എംഡിഎംഎയുമായി ഉള്ളൂര്‍ സ്വദേശി നെല്ലോളികണ്ടി അതുല്‍ രാജിനെ ആണ് പൊലീസ് പിടികൂടിയത്.

## Article Content

പേരാമ്പ്ര: പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പേരാമ്പ്ര മമ്മിളിക്കുളത്ത് വില്‍പ്പനക്ക് എത്തിച്ച 1 ഗ്രാം എംഡിഎംഎയുമായി ഉള്ളൂര്‍ സ്വദേശി നെല്ലോളികണ്ടി അതുല്‍ രാജിനെ ആണ് പൊലീസ് പിടികൂടിയത്.

സബ് ഇന്‍സ്പെക്ടര്‍മാരായ സനദ്, പ്രൊബേഷനറി എസ്‌ഐ അനുഷ ഗോപിനാഥ്, എസ് സിപിഒ ബോബി, സിപിഒ ജോജോ തോമസ്, സിപിഒ അനുരാജ്, ആന്റി നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങളായ സിപിഒ മിഥുന്‍ മോഹന്‍, ലിധിന്‍, ശ്യാംജിത്, അതുല്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് അതുല്‍ രാജിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325169/youth-arrested-with-mdma-in-perambra)