---
title: "കൂനിയോട് ജിഎല്‍പി സ്‌കൂള്‍ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം "
english_title: " Inauguration of the GLP School building in Kooniyodu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325175/inauguration-of-the-glp-school-building-in-kooniyodu"
published_at: "2025-11-09T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6910da79122d2_asthi.JPG"
keywords: []
---

# കൂനിയോട് ജിഎല്‍പി സ്‌കൂള്‍ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം 

> **Lead Summary:** **ചങ്ങരോത്ത് **: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കൂനിയോട് ജിഎല്‍പി സ്‌കൂള്‍ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു. എംഎല്‍എ ടി.പി രാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനമാണ് നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരിയുടെ അധ്യക്ഷതയില്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**ചങ്ങരോത്ത് **: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കൂനിയോട് ജിഎല്‍പി സ്‌കൂള്‍ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു. എംഎല്‍എ ടി.പി രാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനമാണ് നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരിയുടെ അധ്യക്ഷതയില്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. റീന, വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ടി.കെ. ശൈലജ, വിദ്യാഭ്യാസം ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, ഗ്രാമ പഞ്ചായത്ത് അംഗം ഇ.ടി. സരീഷ്, പേരാമ്പ്ര സബ്ജില്ല എഇഒ കെ.വി. പ്രമോദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ യു. അനിത, കെ.എം. നാണു, യു.പി. ഹമീദ്, പുതിയോട്ടില്‍ മുഹമ്മദ്, ഇല്ലത്ത് മോഹനന്‍, കല്ലിങ്കല്‍ ഗോവിന്ദന്‍, ശ്രീനി മനത്താനത്ത്, ഇ.കെ. മൂസ്സ, റഷീദ് മുതിരക്കല്‍, പി.ടി.എ പ്രസിഡണ്ട് സുബൈര്‍ താന്തോന്നിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. അശോകന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രധാനധ്യാപകന്‍ കെ.പി. നാരായണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325175/inauguration-of-the-glp-school-building-in-kooniyodu)