---
title: "നാടക-സിനിമാ നടന്‍ മുഹമ്മദ് പേരാമ്പ്രയ്ക്ക് കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ്"
english_title: "Kerala Sangeetha Nataka Academy Gurupooja Award for Drama and Cinema Actor Mohammad Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32521/kerala-sangeetha-nataka-academy-gurupooja-award-for-drama-and-cinema-actor-mohammad-perambra"
published_at: "2022-03-18T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623459da30ce3_0000 WATERMARK.jpg"
keywords: []
---

# നാടക-സിനിമാ നടന്‍ മുഹമ്മദ് പേരാമ്പ്രയ്ക്ക് കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ്

> **Lead Summary:** ** പേരാമ്പ്ര:** കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ലഭിച്ച നാടക - സിനിമാ നടന്‍ മുഹമ്മദ് പേരാമ്പ്രയെ സി.പി.ഐ (എം) പുറ്റാട് ബ്രാഞ്ച് ആദരിച്ചു. നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി.എം. മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. എല്‍.വി. ജയന്‍ അദ്ധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര:** കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ലഭിച്ച നാടക - സിനിമാ നടന്‍ മുഹമ്മദ് പേരാമ്പ്രയെ സി.പി.ഐ (എം) പുറ്റാട് ബ്രാഞ്ച് ആദരിച്ചു. നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി.എം. മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. എല്‍.വി. ജയന്‍ അദ്ധ്യക്ഷത വഹിച്ചു.

ലോക്കല്‍ കമ്മറ്റി അംഗം കെ.കെ. മൂസ്സ, വാര്‍ഡ് അംഗം ടി.വി. ഷിനി, എം. റജി, ടി. ഇമ്പിച്ചാലി , ശ്രീധര കുറുപ്പ്, മുഹമ്മദ് പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മറ്റി അംഗം പി. അബ്ദുള്‍ ശങ്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. രോഷ്‌നി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32521/kerala-sangeetha-nataka-academy-gurupooja-award-for-drama-and-cinema-actor-mohammad-perambra)