---
title: "അഖിലേന്ത്യാ തലത്തില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ അഭിഷ്ണക്ക് അനുമോദനം"
english_title: "Congratulations to Abhishek for winning the bronze medal at the All India level"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325219/congratulations-to-abhishek-for-winning-the-bronze-medal-at-the-all-india-level"
published_at: "2025-11-10T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69117c28d458a_sawqy.jpg"
keywords: []
---

# അഖിലേന്ത്യാ തലത്തില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ അഭിഷ്ണക്ക് അനുമോദനം

> **Lead Summary:** **പേരാമ്പ്ര:** മൈസൂരില്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യ ഷിട്ടോര്‍യു കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി മൂന്നാം സ്ഥാനം നേടിയ അഭിഷ്ണയെ ചേനോളിയിലെ നന്മ സൗഹൃദ കൂട്ടായ്മ അനുമോദിച്ചു. ഷിട്ടോറിയോ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എം.കെ മധു മുഖ്യതിഥിയായിരുന്നു.

## Article Content

**പേരാമ്പ്ര:** മൈസൂരില്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യ ഷിട്ടോര്‍യു കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി മൂന്നാം സ്ഥാനം നേടിയ അഭിഷ്ണയെ ചേനോളിയിലെ നന്മ സൗഹൃദ കൂട്ടായ്മ അനുമോദിച്ചു. ഷിട്ടോറിയോ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എം.കെ മധു മുഖ്യതിഥിയായിരുന്നു.

ശ്രീജിത്ത് ആയടത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.എം രതീഷ്, എ. ഗോവിന്ദന്‍, രാമചന്ദ്രന്‍ ആയടത്തില്‍, എ. ബാലഗോപാലന്‍, പി. കുമാരന്‍ എന്നിവര്‍ സംസാരിച്ചു. ചേനോളി ആയടത്തില്‍ മഹേഷിന്റേയും വിജി മഹേഷിന്റേയും മകളാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അഭിഷ്ണ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325219/congratulations-to-abhishek-for-winning-the-bronze-medal-at-the-all-india-level)