---
title: "യുഡിഎഫിന് ചെയ്യുന്ന വോട്ട് പാഴാവില്ല; ഷാഫി പറമ്പില്‍"
english_title: "A vote for UDF will not be wasted; Shafi Parambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325238/a-vote-for-udf-will-not-be-wasted-shafi-parambil"
published_at: "2025-11-10T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69118b764a340_kutta.JPG"
keywords: []
---

# യുഡിഎഫിന് ചെയ്യുന്ന വോട്ട് പാഴാവില്ല; ഷാഫി പറമ്പില്‍

> **Lead Summary:** അരിക്കുളം: മാറ്റം കൊതിച്ച് ജനങ്ങള്‍, മാറാനുറച്ച് അരിക്കുളം എന്ന മുദ്രാവാക്യവുമായി പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി കുറ്റവിചാരണ യാത്ര സംഘടിപ്പിച്ചു. യാത്രയുടെ സമാപന സമ്മേളന ഉദ്ഘാടനം കെപിസിസി വര്‍ക്കിംഗ് കമ്മറ്റി അംഗവും എംപിയുമായ ഷാഫി പറമ്പില്‍ നിര്‍വ്വഹിച്ചു.

## Article Content

അരിക്കുളം: മാറ്റം കൊതിച്ച് ജനങ്ങള്‍, മാറാനുറച്ച് അരിക്കുളം എന്ന മുദ്രാവാക്യവുമായി പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി കുറ്റവിചാരണ യാത്ര സംഘടിപ്പിച്ചു. യാത്രയുടെ സമാപന സമ്മേളന ഉദ്ഘാടനം കെപിസിസി വര്‍ക്കിംഗ് കമ്മറ്റി അംഗവും എംപിയുമായ ഷാഫി പറമ്പില്‍ നിര്‍വ്വഹിച്ചു.

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം യുഡിഎഫിന് ചെയ്യുന്ന വോട്ട് വെറുതെയാവില്ല എന്നും ദിശാബോധവും ആസൂത്രണ പാടവവുമുള്ള പൊതുപ്രവര്‍ത്തകര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ സാരഥികളായി വരണമെന്നും അല്ലാത്ത പക്ഷം നാട് വികസന മുരടിപ്പിന്റെ നേര്‍ കാഴ്ചയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ജാഥാ കോ-ഓഡിനേറ്റര്‍ രാമചന്ദ്രന്‍ നീലാംബരി അധ്യക്ഷ്യത വഹിച്ചു. ഡിസിസി മുന്‍ പ്രസിഡണ്ട് കെ.സി. അബു മുഖ്യപ്രഭാഷണം നടത്തി. മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.കെ.എ. ലത്തീഫ്, ഡിസിസി ജനറല്‍ സെക്രട്ടറി വി.പി. ഭാസ്‌ക്കരന്‍, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, സെക്രട്ടറി എന്‍.കെ. അഷറഫ്, വി.വി.എം. ബഷീര്‍, എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍, യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി കണ്‍വീനര്‍ സി. നാസര്‍, ജാഥാ പൈലറ്റ് ശശി ഊട്ടേരി, കൂമുള്ളികരുണന്‍, മര്‍വ, ബീന വരമ്പിച്ചേരി, പി. കുട്ടികൃഷ്ണന്‍ നായര്‍, ടി.എം. പ്രതാപചന്ദ്രന്‍, ശുഹൈബ് അരിക്കുളം, ഹാഷിം കാവില്‍, കെ.എം. മുഹമ്മദ്, സനല്‍ അരിക്കുളം, രതീഷ് അടിയോടി, എം. കുഞ്ഞായന്‍ കുട്ടി, അനില്‍കുമാര്‍ അരിക്കുളം, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. സുഹൈല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ബിനി മഠത്തില്‍, ലതേഷ് പുതിയേടത്ത്, കെ. അഷറഫ്, ഒ.കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325238/a-vote-for-udf-will-not-be-wasted-shafi-parambil)