---
title: "ഒരു നാടിന്റെ കളിസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി"
english_title: "A country's sporting dreams have come true at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325298/a-countrys-sporting-dreams-have-come-true-at-perambra"
published_at: "2025-11-10T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911be73d6bdd_lki.JPG"
keywords: []
---

# ഒരു നാടിന്റെ കളിസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി

> **Lead Summary:** പേരാമ്പ്ര: കണ്ണിപൊയിലിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കായിക പരിശീലനത്തിനും വിനോദത്തിനുമായി സ്വന്തമായി ഒരു പൊതു ഇടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് 26,81,241 രൂപ ചിലവഴിച്ച് 7-ാം വാര്‍ഡിലെ കണ്ണിപ്പൊയിലില്‍ സ്ഥലം വാങ്ങി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കളിസ്ഥലം നാടിന് സമര്‍പ്പിച്ചു.

## Article Content

പേരാമ്പ്ര: കണ്ണിപൊയിലിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കായിക പരിശീലനത്തിനും വിനോദത്തിനുമായി സ്വന്തമായി ഒരു പൊതു ഇടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് 26,81,241 രൂപ ചിലവഴിച്ച് 7-ാം വാര്‍ഡിലെ കണ്ണിപ്പൊയിലില്‍ സ്ഥലം വാങ്ങി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കളിസ്ഥലം നാടിന് സമര്‍പ്പിച്ചു.

കളിസ്ഥലത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. പ്രിയേഷ്, വിനോദ് തിരുവോത്ത്, സി.കെ. അശോകന്‍, സാമൂഹ്യ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മേയലാട്ട് ബാലകൃഷ്ണന്‍, പരാണ്ടി മനോജ്, വി.കെ. രവീന്ദ്രന്‍, കെ. ബാബു, എന്‍.കെ. അജിത തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ കുമാരന്‍ ചാത്തോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.കെ. സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325298/a-countrys-sporting-dreams-have-come-true-at-perambra)