---
title: "പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയില്‍"
english_title: "Police arrest youth with MDMA in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325391/police-arrest-youth-with-mdma-in-perambra"
published_at: "2025-11-11T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912c91bbbc07_anar.JPG"
keywords: []
---

# പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയില്‍

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ബൈപാസില്‍ എംഡിഎംഎ യുമായി യുവാവ് പൊലീസ് പിടികൂടി. പേരാമ്പ്ര വെള്ളിയോടന്‍ കണ്ടി സുദേവ് ആണ് പിടിയിലായത്.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ബൈപാസില്‍ എംഡിഎംഎ യുമായി യുവാവ് പൊലീസ് പിടികൂടി. പേരാമ്പ്ര വെള്ളിയോടന്‍ കണ്ടി സുദേവ് ആണ് പിടിയിലായത്.

നര്‍കോട്ടിക് സെല്‍ ഡിവൈ എസ്പി പ്രകാശന്‍ പടന്നയിലിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പേരാമ്പ്ര ബൈപാസില്‍ ചെറുവപ്പൊയില്‍ എന്ന സ്ഥലത്ത് വെച്ച് പൊലീസ് യുവാവിനെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 0.11 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.

സബ് ഇന്‍സ്പെക്ടര്‍ സനദ്, പ്രൊബേഷനറി എസ്‌ഐ അനുഷ ഗോപിനാഥ്, എസ് സിപിഒ മാരായ സുധീഷ്, സുജില, ജോതേഷ്, ആന്റി നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങളായ സിപിഒ മിഥുന്‍ മോഹന്‍, ലിധിന്‍ എന്നിവര്‍ ചേര്‍ന്നാണ് സുദേവിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325391/police-arrest-youth-with-mdma-in-perambra)