---
title: " കടിയങ്ങാട് പൗരാവലിയുടെ സ്വീകരണം സിഎച്ച് ഇബ്രാഹിം കുട്ടിക്ക്"
english_title: "CH Ibrahim Kutty receives a warm welcome from the Kadiyangad community"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325409/ch-ibrahim-kutty-receives-a-warm-welcome-from-the-kadiyangad-community"
published_at: "2025-11-11T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912dceb0a20c_saaal.JPG"
keywords: []
---

#  കടിയങ്ങാട് പൗരാവലിയുടെ സ്വീകരണം സിഎച്ച് ഇബ്രാഹിം കുട്ടിക്ക്

> **Lead Summary:** **കടിയങ്ങാട് : **വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 25ാമത് ഗ്ലോബല്‍ എക്‌സലന്‍സി അവര്‍ഡ് നേടിയ സിഎച്ച് ഇബ്രാഹിം കുട്ടിക്ക് ജന്മനാടിന്റെ സ്‌നേഹാദരം.

## Article Content

**കടിയങ്ങാട് : **വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 25ാമത് ഗ്ലോബല്‍ എക്‌സലന്‍സി അവര്‍ഡ് നേടിയ സിഎച്ച് ഇബ്രാഹിം കുട്ടിക്ക് ജന്മനാടിന്റെ സ്‌നേഹാദരം.

അസറ്റ് വായനാമുറ്റത്ത് നിന്നും വാദ്യ മേള താളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും നൂറുകണക്കിനാളുകളുടെയും അകമ്പടിയോടെയാണ് സിഎച്ച് ഇബ്രാഹിം കുട്ടിയെ സമ്മേളന വേദിയിലേക്ക് ആനയിച്ചത്.

മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം പി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു .തന്റെ സമ്പത്തും സ്വാധീനവും സമൂഹത്തിലെ അശരണരായ സാധാരണക്കാര്‍ക്കു വേണ്ടി വിനിയോഗിക്കുക എന്നത് ജീവിതവ്രതമാക്കിയ വ്യക്തിത്വമാണ് സി.എച്ച്. ഇബ്രാഹിം കുട്ടിയെന്നും, സമൂഹത്തില്‍ വിഭാഗീയത പിടിമുറുക്കുന്ന കാലത്ത് മനുഷ്യരെ ജാതി മത രാഷ്ട്രീയ വേര്‍തിരിവില്ലാതെ ഒന്നിച്ചു നിര്‍ത്തുക എന്നത്പ്രധാനമാണ്. വിദ്യാഭ്യാസ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ സി.എച്ച് ഇബ്രാഹിം കുട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ അത്തരത്തിലുള്ളതാണന്നും, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എക്‌സലന്‍സി അവാര്‍ഡ് അര്‍ഹിക്കുന്ന കൈകളില്‍ തന്നെ ലഭിച്ചു എന്നത് സന്തോഷകരമാണന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം ചെയര്‍മാന്‍ എസ്.പി. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. കവിയും ഗാന രചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പൊന്നാട അണിയിച്ച് ആദരിച്ചു.

മനസ്സില്‍ ആര്‍ദ്രത കാത്തുസൂക്ഷിക്കുന്ന, ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി വ്യക്തമായ കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കുന്ന സിഎച്ച് ഇബ്രാഹിം കുട്ടിയെ പോലുള്ള സംശുദ്ധ വ്യക്തികളെയാണ് നമ്മുടെ നാടിനു ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പില്‍ എംപി , വഹീദ പാറേമ്മല്‍, പി.ടി.അഷ്റഫ്, മുനീര്‍ എരവത്ത്, പാളയാട്ട് ബഷീര്‍, ഇ സഡ് എ സല്‍മാന്‍, കെ.വി.രാഘവന്‍ ,ആര്‍.കെ മുനീര്‍, വാസു വേങ്ങേരി, ടി.കെ.എ ലത്തീഫ്, കല്ലൂര്‍ മുഹമ്മദലി, അരുണ്‍ കിഴക്കയില്‍, ഇ.ടി ബാലന്‍, എം കെ.സി കൂട്ട്യാലി, മൂസ കോത്തമ്പ്ര, കെ.ടി. അബ്ദുല്ലത്തീഫ്, അസീസ് നരിക്കില്ലകണ്ടി, കോറോത്ത് കുഞ്ഞുകൃഷ്ണന്‍ നായര്‍, സുനന്ദ് ശങ്കര്‍, തറവട്ടത്ത് ശങ്കരന്‍, ഇല്ലത്ത് മോഹന്‍, സമദ് നരിപ്പറ്റ, ആനേരി നസീര്‍, സൗഫി താഴെക്കണ്ടി, അസീസ് ഫൈസി, ആവള ഹമീദ്, ടി. കെ.എ ലത്തീഫ്, എ.പി അസീസ്, ടി.പി അസീസ്, ചിത്രരാജന്‍ തുടങ്ങിയവര്‍ 

സംസാരിച്ചു.

പി .കുഞ്ഞമ്മദ് , ആയിടത്തില്‍ അബ്ദുറഹിമാന്‍, പി. മുഹമ്മദ്, വീര്‍കണ്ടി മൊയ്തു, സജീവന്‍ കല്ലോത്ത്, ടി. സലീം, എം. പി.കെ അഹമ്മദ് കുട്ടി, ഫൈസല്‍ കടിയങ്ങാട്, നസീര്‍ നൊച്ചാട് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325409/ch-ibrahim-kutty-receives-a-warm-welcome-from-the-kadiyangad-community)