---
title: "അഗ്രോ സര്‍വീസ് സെന്ററിന് ലഭിക്കാനുള്ള തുക നല്‍കാതെ പഞ്ചായത്ത് വഞ്ചിച്ചതായി തൊഴിലാളി പ്രതിനിധികള്‍"
english_title: "Worker representatives allege that the panchayat cheated the Agro Service Center by not paying the amount due"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325412/worker-representatives-allege-that-the-panchayat-cheated-the-agro-service-center-by-not-paying-the-amount-due"
published_at: "2025-11-11T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912dfdf082ec_fffffffffffff.JPG"
keywords: []
---

# അഗ്രോ സര്‍വീസ് സെന്ററിന് ലഭിക്കാനുള്ള തുക നല്‍കാതെ പഞ്ചായത്ത് വഞ്ചിച്ചതായി തൊഴിലാളി പ്രതിനിധികള്‍

> **Lead Summary:** പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ മാലിന്യം നീക്കാന്‍ ഹരിത കര്‍മ സേനയ്ക്ക് വേണ്ടി ചെറുവണ്ണൂര്‍ അഗ്രോ സര്‍വീസ് സെന്ററിന്റെ വാഹനം ഓടിയ വകയില്‍ ലഭിക്കാനുള്ള തുക നല്‍കാതെ പഞ്ചായത്ത് വഞ്ചിച്ചതായി തൊഴിലാളി പ്രതിനിധികളായ കെ. ജിതേഷ്, കെ.എം. ഗീത, എന്‍.കെ. ഉഷ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ മാലിന്യം നീക്കാന്‍ ഹരിത കര്‍മ സേനയ്ക്ക് വേണ്ടി ചെറുവണ്ണൂര്‍ അഗ്രോ സര്‍വീസ് സെന്ററിന്റെ വാഹനം ഓടിയ വകയില്‍ ലഭിക്കാനുള്ള തുക നല്‍കാതെ പഞ്ചായത്ത് വഞ്ചിച്ചതായി തൊഴിലാളി പ്രതിനിധികളായ കെ. ജിതേഷ്, കെ.എം. ഗീത, എന്‍.കെ. ഉഷ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കിലോമീറ്ററിന് 24 രൂപയും വെയ്റ്റിങ് ചാര്‍ജ് മണിക്കൂറിന് 170 രൂപയും ലഭിക്കണം എന്നാണ് ക്വട്ടേഷനില്‍ പറഞ്ഞതെന്നും പിന്നീട് വെയ്റ്റിങ് ചാര്‍ജ് ഒഴിവാക്കി ഓടുന്നതിനു 24 രൂപ മാത്രമാക്കി മാറ്റിയെന്നും തൊഴിലാളികള്‍ പറയുന്നു.

പഞ്ചായത്തിനു ക്വട്ടേഷന്‍ കൊടുത്തത് അംഗീകരിച്ചതായി പഞ്ചായത്തില്‍ നിന്നും അറിയിപ്പ് ലഭിച്ചാണ് വണ്ടി ഓടാന്‍ തുടങ്ങിയതെന്നും അന്ന് എഗ്രിമെന്റ് വയ്ക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും വെയ്റ്റിങ് ചാര്‍ജ് ഒഴിവാക്കി എന്ന് പറഞ്ഞതാണ് എഗ്രിമെന്റ് വയ്ക്കാതിരിക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.

ഒരു വര്‍ഷമായി പണം കിട്ടുന്നില്ല. ചോദിക്കുമ്പോള്‍ ഫണ്ട് വന്നില്ല എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും പഴയ ഭരണ സമിതിയുടെ കാലത്തുള്ള പണവും കിട്ടാനുണ്ട്. അഗ്രോ സെന്ററിലെ പ്രവര്‍ത്തന മൂലധനം. പണം എടുത്താണ് ഇതുവരെ പഞ്ചായത്തിന്റെ മാലിന്യം നീക്കുന്ന പ്രവര്‍ത്തനം നടത്തിയത്. ഇനി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325412/worker-representatives-allege-that-the-panchayat-cheated-the-agro-service-center-by-not-paying-the-amount-due)