---
title: " തെരെഞ്ഞെടുപ്പ് ചൂടിലേക്ക്; യുഡിഎഫ് കുടുംബ സംഗമം"
english_title: "Election heats up; UDF family reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325422/election-heats-up-udf-family-reunion"
published_at: "2025-11-11T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912e873b58b1_saaal.JPG"
keywords: []
---

#  തെരെഞ്ഞെടുപ്പ് ചൂടിലേക്ക്; യുഡിഎഫ് കുടുംബ സംഗമം

> **Lead Summary:** **അരിക്കുളം: ** അരിക്കുളം ഗ്രാമപഞ്ചായത്തിലെ മാവട്ട് 12-ാം വാര്‍ഡില്‍ യുഡിഎഫ് കുടുംബ സംഗമം നടന്നു. കുടുംബ സംഗമം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മാവട്ട് 12-ാം വാര്‍ഡില്‍ യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചത്.

## Article Content

**അരിക്കുളം: ** അരിക്കുളം ഗ്രാമപഞ്ചായത്തിലെ മാവട്ട് 12-ാം വാര്‍ഡില്‍ യുഡിഎഫ് കുടുംബ സംഗമം നടന്നു. കുടുംബ സംഗമം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മാവട്ട് 12-ാം വാര്‍ഡില്‍ യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുന്‍പു തന്നെ വഴിയോരങ്ങളില്‍ ബോര്‍ഡ് വെച്ചും സംഗമങ്ങള്‍ സംഘടിപ്പിച്ചും സ്ഥാനാര്‍ത്ഥികള്‍ കളം നിറയുകയാണ്. അരിക്കുളം പഞ്ചായത്തിലെ മാവട്ട് 12-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് പ്രചാരണ രംഗത്ത് മുന്നിട്ട് നില്‍ക്കാനുള്ള് ശ്രമത്തിലാണ്.

എം. രാമാനന്ദന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കണ്‍വീനര്‍ സി. നാസര്‍, ഗ്രാമ പഞ്ചായത്തംഗം ബിനി മഠത്തില്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ നീലാംബരി, ഒ.കെ. ചന്ദ്രന്‍ , ലതേഷ് പുതിയേടത്ത്, ശശീന്ദ്രന്‍ പുളിയത്തിങ്കല്‍, അനില്‍കുമാര്‍ അരിക്കുളം, എന്‍.പി. ബാബു, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, തങ്കമണി ദീപാലയം, ഹസ്സന്‍ പുളിയത്തിങ്കല്‍, ടി.എം.സുകുമാരന്‍ ,ശ്രീജ പുളിയത്തിങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പന്ത്രണ്ടാം വാര്‍ഡില്‍ മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറിയും കെഎസ്എസ്പിഎ. മണ്ഡലം ജോയിന്റ് സെക്രട്ടറി യുമായ വി.വി.എം. ബഷീര്‍ യു.ഡി.എഫ്സ്ഥാനാര്‍ത്ഥി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325422/election-heats-up-udf-family-reunion)