---
title: "ജലജീവന്‍ പദ്ധതി പൈപ്പിന്റെ വാല്‍വ് പൊട്ടി കുടിവെള്ളം പാഴായി"
english_title: "Water project pipe valve burst, causing drinking water to be wasted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325429/water-project-pipe-valve-burst-causing-drinking-water-to-be-wasted"
published_at: "2025-11-11T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912eff9ec301_watter.JPG"
keywords: []
---

# ജലജീവന്‍ പദ്ധതി പൈപ്പിന്റെ വാല്‍വ് പൊട്ടി കുടിവെള്ളം പാഴായി

> **Lead Summary:** **പേരാമ്പ്ര:** ജലജീവന്‍ പദ്ധതി പൈപ്പിന്റെ വാല്‍വ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പേരാമ്പ്ര ഹൈസ്‌കൂളിനു സമീപം ജലവിഭവ വകുപ്പ് ഓഫീസിന്റെ മുന്നിലാണ് ഈ കാഴ്ച. ഇന്നലെ കാലത്ത് തുടങ്ങിയ ജലധാര ഉച്ച കഴിഞ്ഞ ശേഷമാണ് നിന്നത്. ലൈനില്‍ ഇപ്പോഴും പണി നടക്കുന്നുണ്ട്.

## Article Content

**പേരാമ്പ്ര:** ജലജീവന്‍ പദ്ധതി പൈപ്പിന്റെ വാല്‍വ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പേരാമ്പ്ര ഹൈസ്‌കൂളിനു സമീപം ജലവിഭവ വകുപ്പ് ഓഫീസിന്റെ മുന്നിലാണ് ഈ കാഴ്ച. ഇന്നലെ കാലത്ത് തുടങ്ങിയ ജലധാര ഉച്ച കഴിഞ്ഞ ശേഷമാണ് നിന്നത്. ലൈനില്‍ ഇപ്പോഴും പണി നടക്കുന്നുണ്ട്.

ഹൈസ്‌കൂളിനു മുന്‍പില്‍ പൈപ്പ് ഇട്ട ഭാഗത്ത് കുഴിച്ച് പൈപ്പിലെ തകരാറ് പരിഹരിക്കുന്നതിനു ഇടയിലാണ് ഈ വാല്‍വ് പൊട്ടിയത്. വെള്ളത്തിന്റെ പ്രഷര്‍ ആണ് വാല്‍വ് പൊട്ടാന്‍ കാരണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കുടിവെള്ളത്തിനായി ചേര്‍മല കോളനിയിലെ ജനങ്ങള്‍ പോലും നെട്ടോട്ടമോടുന്ന സമയത്താണ് വാല്‍വ് പൊട്ടി ലിറ്റര്‍ കണക്കിനു കുടിവെള്ളം പാഴായത്. നിര്‍മാണത്തിലെ അപാകതയാണ് ഇത്ര പെട്ടെന്ന് വാല്‍വ് പൊട്ടാന്‍ കാരണമെന്ന് പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325429/water-project-pipe-valve-burst-causing-drinking-water-to-be-wasted)