---
title: "വ്യാജവാറ്റിനായി സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് കണ്ടെടുത്തു"
english_title: "400 liters of wash stored for counterfeit goods recovered"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325460/400-liters-of-wash-stored-for-counterfeit-goods-recovered"
published_at: "2025-11-11T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69131003203c5_vatttttt.JPG"
keywords: []
---

# വ്യാജവാറ്റിനായി സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് കണ്ടെടുത്തു

> **Lead Summary:** **ഉള്ള്യേരി: **ഉള്ള്യേരിക്കടുത്ത് കന്നൂരില്‍ പുതിയേടത്ത് മീത്തല്‍ ഷാജി താമസിക്കുന്ന വീടിന് സമീപം വെച്ച് വ്യാജവാറ്റിനായി സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് കണ്ടെടുത്തു. ബാലുശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ധ്രുപദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 200 ലിറ്റര്‍ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ബാരലില്‍ നിറയെ 400 ലിറ്റര്‍ വാഷ് കണ്ടെടുത്തത്.

## Article Content

**ഉള്ള്യേരി: **ഉള്ള്യേരിക്കടുത്ത് കന്നൂരില്‍ പുതിയേടത്ത് മീത്തല്‍ ഷാജി താമസിക്കുന്ന വീടിന് സമീപം വെച്ച് വ്യാജവാറ്റിനായി സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് കണ്ടെടുത്തു. ബാലുശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ധ്രുപദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 200 ലിറ്റര്‍ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ബാരലില്‍ നിറയെ 400 ലിറ്റര്‍ വാഷ് കണ്ടെടുത്തത്.

പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ ഷൈജു, പ്രിവേന്റീവ് ഓഫീസര്‍ ഗ്രേഡ് ഇ.എം ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ അനൂപ് കുമാര്‍, റബിന്‍, ജിഷ്ണു, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഹിസാന, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325460/400-liters-of-wash-stored-for-counterfeit-goods-recovered)