---
title: "സി.കെ. മുഹമ്മദ് അനുസ്മരണം"
english_title: "C.K. Muhammad Memorial"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325466/ck-muhammad-memorial"
published_at: "2025-11-11T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691319ce73c23_saaal.JPG"
keywords: []
---

# സി.കെ. മുഹമ്മദ് അനുസ്മരണം

> **Lead Summary:** **നടുവണ്ണൂര്‍ : **പ്രവാസിവ്യവസായിയും, കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന സി.കെ മുഹമ്മദ്അനുസ്മരണം സംഘടിപ്പിച്ചു. കിഴുക്കോട്ട് കടവിലെ മഠത്തില്‍ വീട്ടില്‍ വെച്ച് നടത്തിയ അനുസ്മരണം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍ : **പ്രവാസിവ്യവസായിയും, കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന സി.കെ മുഹമ്മദ്അനുസ്മരണം സംഘടിപ്പിച്ചു. കിഴുക്കോട്ട് കടവിലെ മഠത്തില്‍ വീട്ടില്‍ വെച്ച് നടത്തിയ അനുസ്മരണം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു.

വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരേയും ഒരുപോലെ സ്‌നേഹിച്ച തികഞ്ഞ ഒരു മനുഷ്യ സ്‌നേഹിയായിരുന്നു സി.കെ. മുഹമ്മദെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗം സജ്‌ന അക്‌സര്‍ അധ്യക്ഷത വഹിച്ചു.

കെ.ടി.കെ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി.എന്‍.റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഇ.എം. യൂസഫ്‌നന്ദിയും പറഞ്ഞു.

എം.സത്യനാഥന്‍ , കെ.പി.പ്രശാന്ത്, ബാലന്‍ കാളിയാക്കല്‍, മുഹമ്മദലി ചാത്തോത്ത്, വേലായുധന്‍ മക്കാട്ട്, കെ.പി.സത്യന്‍, സദാനന്ദന്‍ പാറക്കല്‍, ശിഹാബ് തങ്ങള്‍ ചെറായി, ബാലന്‍ പുത്തലത്ത്, അക്‌സര്‍ പുതുക്കുടി, ഇ.പി. റഫീഖ്, സജീവന്‍ ചാലില്‍ മീത്തല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325466/ck-muhammad-memorial)