---
title: "പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; പേരാമ്പ്രയില്‍ സംഘാടക സമിതി രൂപീകരിച്ചു"
english_title: "Police Association District Conference; The organizing committee was formed in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32551/police-association-district-conference-the-organizing-committee-was-formed-in-perambra"
published_at: "2022-03-18T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62348f1d553a0_0000 WATERMARK.jpg"
keywords: []
---

# പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; പേരാമ്പ്രയില്‍ സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കേരളാ പൊലീസ് അസോസിയേഷന്‍ 37 ാം ജില്ലാ സമ്മേളനം ഏപ്രില്‍ 1,2 തിയ്യതികളിലായി പേരാമ്പ്രയില്‍ നടത്തുന്നതിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വള്ള്യാട് അദ്ധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര:** കേരളാ പൊലീസ് അസോസിയേഷന്‍ 37 ാം ജില്ലാ സമ്മേളനം ഏപ്രില്‍ 1,2 തിയ്യതികളിലായി പേരാമ്പ്രയില്‍ നടത്തുന്നതിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വള്ള്യാട് അദ്ധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ എം. രഞ്ജിഷ്, ജോ. കണ്‍വീനര്‍മാരായി പ്രജീഷ് പറമ്പത്ത്, എം. ഷനോജ് എന്നിവരും ചെയര്‍മാന്‍ പി. ജിതേഷ്, വൈ. ചെയര്‍മാന്‍മാരായി കെ. മജീഷ്, കെ. രജനി എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.

കെപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പി. അഭിജിത്ത്, കെപിഒഎ ജില്ലാ സെക്രട്ടറി എ. വിജയന്‍, എം. നാസര്‍, പി.ടി. സജിത്ത് എന്നിവര്‍ സംസാരിച്ചു. കെപിഎ ജില്ലാ സെക്രട്ടറി കെ.കെ. ഗിരീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ രജീഷ് ചെമ്മേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32551/police-association-district-conference-the-organizing-committee-was-formed-in-perambra)