---
title: "ചക്കിട്ടപാറ തോട്ടുപുറത്ത് മേരി സ്‌കറിയ അന്തരിച്ചു "
english_title: "Mary Scaria passed away at Chakkittapara Thottupurath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325512/mary-scaria-passed-away-at-chakkittapara-thottupurath"
published_at: "2025-11-11T23:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69137a62bd51a_wwwwwwwwwwww.JPG"
keywords: []
---

# ചക്കിട്ടപാറ തോട്ടുപുറത്ത് മേരി സ്‌കറിയ അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ:** മറുമണ്ണിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും പ്രമുഖ നാടക നടനും പൊതു പ്രവര്‍ത്തകനുമായിരുന്ന പരേതനായ തോട്ടുപുറത്ത് സ്‌കറിയയുടെ ഭാര്യ മേരി സ്‌കറിയ അന്തരിച്ചു. കൂരാച്ചുണ്ട് മുറിഞ്ഞ കല്ലേല്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ:** മറുമണ്ണിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും പ്രമുഖ നാടക നടനും പൊതു പ്രവര്‍ത്തകനുമായിരുന്ന പരേതനായ തോട്ടുപുറത്ത് സ്‌കറിയയുടെ ഭാര്യ മേരി സ്‌കറിയ അന്തരിച്ചു. കൂരാച്ചുണ്ട് മുറിഞ്ഞ കല്ലേല്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

മക്കള്‍ ജോസ് പ്രകാശ് (നെല്ലി പൊയില്‍), റോസിലി (ചെറുപുഴ), ബീന (പൂഴിത്തോട്), ജെയിംസ് (പ്രവാസി കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം പ്രസിഡണ്ട്, പേരാമ്പ്ര നിയോജക മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, വാര്‍ഡ് കോണ്‍ഗ്രസ്സ് സെക്രട്ടറി), തോമസ് (സൗദി), പരേതനായ ബേബി.

മരുമക്കള്‍ മോളി പാഴുകുന്നേല്‍ (പെരുവണ്ണാമൂഴി), ഷെല്ലി പ്ലാത്തോട്ടം (പുല്ലൂരാംപാറ), ജോസ് ജോസഫ് കൈതക്കുളത്ത് (ചെറുപുഴ), ജോണ്‍സന്‍ പന്തപ്ലാക്കല്‍ (പൂഴിത്തോട്), ജെസി വട്ടമാക്കല്‍ (ചങ്ങനാശ്ശേരി), ഷൈല കൂട്ടുങ്കല്‍ (കരികണ്ടന്‍പാറ).

സഹോദരങ്ങള്‍ പെണ്ണമ്മ മുണ്ടക്കപടവില്‍ (കാറ്റുള്ളമല), ഗ്രേസി താന്നിയാനിക്കല്‍ (കൂരാച്ചുണ്ട്), അപ്പച്ചന്‍ (തെയ്യാനി), കുട്ടിച്ചന്‍ (തെയ്യാനി), ലില്ലി ഇടയാല്‍ (പാലാവയല്‍), പരേതനായ ഔസേപ്പച്ചന്‍ (തെയ്യാനി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325512/mary-scaria-passed-away-at-chakkittapara-thottupurath)