---
title: "ഐഎസ്എം കോഴിക്കോട് നോര്‍ത്ത് ജില്ലാ ഏരിയ പഠനക്യാമ്പ് സംഘടിപ്പിച്ചു"
english_title: "ISM Kozhikode North District Area Study Camp organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325573/ism-kozhikode-north-district-area-study-camp-organized"
published_at: "2025-11-12T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69143250732b9_swq.jpg"
keywords: []
---

# ഐഎസ്എം കോഴിക്കോട് നോര്‍ത്ത് ജില്ലാ ഏരിയ പഠനക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ചാലിക്കര:** ഐഎസ്എം കോഴിക്കോട് നോര്‍ത്ത് ജില്ലാ രണ്ട് ദിവസങ്ങളിലായി നടന്ന ഏരിയ ക്യാമ്പ് ചാലിക്കര സലഫി സെന്ററില്‍ വെച്ച് നടന്നു.

## Article Content

**ചാലിക്കര:** ഐഎസ്എം കോഴിക്കോട് നോര്‍ത്ത് ജില്ലാ രണ്ട് ദിവസങ്ങളിലായി നടന്ന ഏരിയ ക്യാമ്പ് ചാലിക്കര സലഫി സെന്ററില്‍ വെച്ച് നടന്നു.

കെ.എന്‍.എം പേരാമ്പ്ര മണ്ഡലം സെക്രട്ടറി കാസിം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുഹമ്മദ് ബഷീര്‍ കൊല്ലം സ്വാഗതം പറഞ്ഞ പരിപാടിയില്‍ ശാക്കിര്‍ നൊച്ചാട് അധ്യക്ഷത വഹിച്ചു.

പഠന സെഷന്‍ അന്‍ഫസ് നന്മണ്ട ഷാനവാസ് പേരാമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ പ്രസിഡണ്ട് റഫീഖ് മേപ്പയ്യൂര്‍, ആസിം മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റേറ്റ് ട്രഷറര്‍ അദിബ് പുനൂര്‍ സമാപന ഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325573/ism-kozhikode-north-district-area-study-camp-organized)