---
title: "ഇ-ഹെല്‍ത്ത് പദ്ധതി ട്രെയിനി നിയമനം"
english_title: "E-Health Project Trainee Recruitment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325582/e-health-project-trainee-recruitment"
published_at: "2025-11-12T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69143c5389ecb_fdr.jpg"
keywords: []
---

# ഇ-ഹെല്‍ത്ത് പദ്ധതി ട്രെയിനി നിയമനം

> **Lead Summary:** **പേരാമ്പ്ര: **ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക ട്രെയിനികളെ നിയമിക്കുന്നു.

## Article Content

**പേരാമ്പ്ര: **ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക ട്രെയിനികളെ നിയമിക്കുന്നു.

യോഗ്യത: മൂന്ന് വര്‍ഷ ഇലക്ട്രോണിക്സ്/കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ. ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റല്‍ മാനേജ്മന്റ് സോഫ്‌റ്റ്വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.

അഭിമുഖം നവംബര്‍ 14 ന് രാവിലെ 11.30 മുതല്‍ സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2721998 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325582/e-health-project-trainee-recruitment)