---
title: "അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു"
english_title: "Arikulam Panchayat Muslim League candidates announced"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325623/arikulam-panchayat-muslim-league-candidates-announced"
published_at: "2025-11-12T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69145f934e3a8_dfer.jpg"
keywords: []
---

# അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

> **Lead Summary:** **അരിക്കുളം: **പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി തെരെഞ്ഞെടുപ്പ് വിജ്ഞ്യാപനം ഇറക്കി ദിവങ്ങള്‍ക്കുള്ളില്‍ യുവത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പാര്‍ട്ടി മത്സരിക്കുന്ന ആറ് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

## Article Content

**അരിക്കുളം: **പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി തെരെഞ്ഞെടുപ്പ് വിജ്ഞ്യാപനം ഇറക്കി ദിവങ്ങള്‍ക്കുള്ളില്‍ യുവത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പാര്‍ട്ടി മത്സരിക്കുന്ന ആറ് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

വാര്‍ഡ് പന്ത്രണ്ടില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബി.വി.എം ബഷീര്‍, വാര്‍ഡ് പതിമൂന്നില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സുഹൈല്‍ അരിക്കുളം, വാര്‍ഡ് മൂന്നില്‍ നിയോജക മണ്ഡലം വനിതാ ലീഗ് സെക്രട്ടറി സീനത്ത് വടക്കയില്‍, വാര്‍ഡ് അഞ്ചില്‍ സുബൈബ ശരീഫ്, വാര്‍ഡ് ആറില്‍ മുസ്ലിംലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സ്റ്റിജ അനീഷ്, വാര്‍ഡ് ഏഴില്‍ ശരീഫാ മജീദ് എന്നിവരെ പാര്‍ട്ടി നിയോഗിച്ചു.

ഇ.കെ. അഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ആര്‍.കെ. മുനീര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി

പി.ടി.അഷറഫ്, പൊയിലങ്ങല്‍ അമ്മദ്, കെ.എം മുഹമ്മദ്, കെ.എം അബ്ദുസ്സലാം, സി. നാസര്‍, റഫീക്ക് കുറുങ്ങാട്ട്, പി.പി.കെ. അബ്ദുല്ല, സക്കരിയ മാവട്ട്, ആവള മുഹമ്മദ്, എം കുഞ്ഞായിന്‍കുട്ടി, എന്‍.കെ അഷറഫ്, മര്‍വ അരിക്കുളം, സുഹറ രയരോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325623/arikulam-panchayat-muslim-league-candidates-announced)