---
title: "മുള്ളന്‍പന്നി സ്‌കൂട്ടറില്‍ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്"
english_title: "Passenger seriously injured after being hit by hedgehog on scooter"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325686/passenger-seriously-injured-after-being-hit-by-hedgehog-on-scooter"
published_at: "2025-11-13T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691550664587f_asw.jpg"
keywords: []
---

# മുള്ളന്‍പന്നി സ്‌കൂട്ടറില്‍ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

> **Lead Summary:** ചക്കിട്ടപാറ : നരിനട - ചക്കിട്ടപാറ റോഡിലെ കുഴികണ്ടം മുക്കില്‍ മുള്ളന്‍പന്നി സ്‌കൂട്ടറിലിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. നരിനട സ്വദേശി തയ്യുള്ളതില്‍ ജീജോ യ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്‌കൂട്ടര്‍ പാടെ തകര്‍ന്നു.

## Article Content

ചക്കിട്ടപാറ : നരിനട - ചക്കിട്ടപാറ റോഡിലെ കുഴികണ്ടം മുക്കില്‍ മുള്ളന്‍പന്നി സ്‌കൂട്ടറിലിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. നരിനട സ്വദേശി തയ്യുള്ളതില്‍ ജീജോ യ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്‌കൂട്ടര്‍ പാടെ തകര്‍ന്നു.

ഗള്‍ഫില്‍ നിന്നു വരുന്ന ആളെ കൂട്ടാന്‍ ചക്കിട്ടപാറയിലുള്ള ഒരു വീട്ടില്‍ നിന്ന് കാര്‍ എടുത്തു പോകാനായി വരുന്നതിനിടയിലായിരുന്നു അപകടം. സമയം കഴിഞ്ഞിട്ടും വാഹനമെടുക്കാന്‍ എത്താത്തതിനാല്‍ ജീജോയെ വീട്ടുകാര്‍ വിളിച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞത്. ഉടന്‍ തന്നെ അപകടം പറ്റിയ സ്ഥലത്ത് എത്തുകയുമായിരുന്നു.

ദേഹമാസകലം പരിക്കേറ്റ് രക്തത്തില്‍ കുളിച്ചു ജിജോ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ചക്കിട്ടപാറ ആശുപത്രിയിലും തുടര്‍ന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിക്കടിയുണ്ടാവുന്ന വന്യമൃഗശല്യം മൂലം ചക്കിട്ടപാറയുടെ വിവിധ മേഖലകളില്‍ കര്‍ഷകരുടെ കൃഷി നശിപ്പിക്കുന്നതിനു പുറമെ ജീവനും ഭീഷണി ആയി തുടരുന്നുവെന്നും ചുരുങ്ങിയ ദിവസം മുന്‍പ് ആണ് മുന്‍ വാര്‍ഡ് അംഗത്തലന് പന്നി ആക്രമിണത്തില്‍ പരിക്കേറ്റതെന്നും അവര്‍ പറഞ്ഞു. കാട്ടില്‍ നിന്നും ഇറങ്ങുന്ന മൃഗങ്ങളെ എല്ലാം വെടിവയ്ക്കുമെന്ന് പറഞ്ഞ പ്രസിഡണ്ടിന്റെ പഞ്ചായത്തില്‍ ആണ് ഈ സംഭവമെന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325686/passenger-seriously-injured-after-being-hit-by-hedgehog-on-scooter)