---
title: "പദയാത്ര സംഘടിപ്പിച്ച് ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി "
english_title: "BJP Cheruvannur Panchayat Committee organizes foot march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325743/bjp-cheruvannur-panchayat-committee-organizes-foot-march"
published_at: "2025-11-13T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69158eadd49dd_var.jpg"
keywords: []
---

# പദയാത്ര സംഘടിപ്പിച്ച് ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി 

> **Lead Summary:** **ചെറുവണ്ണൂര്‍**: ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം സായി ഭാസ് നയിക്കുന്ന പഞ്ചായത്ത് പദയാത്രക്ക് തുടക്കമായി. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഭരണ കെടുകാര്യസ്ഥതക്കെതിരെയും സംസ്ഥാന സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെയും ശബരിമല സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെയുമാണ് പദയാത്ര സംഘടിപ്പിച്ചത്.

## Article Content

**ചെറുവണ്ണൂര്‍**: ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം സായി ഭാസ് നയിക്കുന്ന പഞ്ചായത്ത് പദയാത്രക്ക് തുടക്കമായി. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഭരണ കെടുകാര്യസ്ഥതക്കെതിരെയും സംസ്ഥാന സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെയും ശബരിമല സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെയുമാണ് പദയാത്ര സംഘടിപ്പിച്ചത്.

കക്കറ മുക്കില്‍ ബിജെപി സംസ്ഥാന സമിതി അംഗം ഒ നിധിഷ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല സെക്രട്രി കെ.കെ രജീഷ് അധ്യക്ഷത വഹിച്ചു. ബിജെപി മേഖല ജനറല്‍ സെക്രട്ടറി എം മോഹനന്‍, ടി.എം ഹരിദാസ്, ഡി.കെ മനു, തറമല്‍ രാഗേഷ്, കെ.കെ മോഹനന്‍, എം പ്രകാശന്‍, എം സായി ഭാസ്, കെ.പി സുനില്‍, കെ.പി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആവളയില്‍ നിന്നാരംഭിക്കുന്ന പദയാത്ര വൈകിട്ട് മുയിപ്പോത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ ബിജെപി നേതാവ് വി.വി രാജന്‍ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325743/bjp-cheruvannur-panchayat-committee-organizes-foot-march)