---
title: "പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ ശുചി മുറികള്‍ ഉപയോഗയോഗ്യമാക്കണം; എന്‍ജിഒഎ"
english_title: "Toilets at Perambra Mini Civil Station should be made usable; NGOA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325746/toilets-at-perambra-mini-civil-station-should-be-made-usable-ngoa"
published_at: "2025-11-13T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915934a558b4_NJOA.jpg"
keywords: []
---

# പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ ശുചി മുറികള്‍ ഉപയോഗയോഗ്യമാക്കണം; എന്‍ജിഒഎ

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ ശുചി മുറികള്‍ ഉപയോഗയോഗ്യമാക്കണമെന്ന് എന്‍ജിഒ അസോസിയേഷന്‍ ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ ശുചി മുറികള്‍ ഉപയോഗയോഗ്യമാക്കണമെന്ന് എന്‍ജിഒ അസോസിയേഷന്‍ ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങള്‍ക്ക് മിനി സിവില്‍സ്റ്റേഷനില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്കും പൊതു ജനങ്ങള്‍ക്കും ഉപയോഗിക്കാനുള്ള ശുചിമുറികള്‍ കേടുവന്നതിനെ തുടര്‍ന്ന് അടച്ചിട്ട നിലയിലാണുള്ളത്. അറ്റകുറ്റപ്പണികള്‍ നടത്തി ശുചിമുറികള്‍ എത്രയും പെട്ടെന്ന് തുറന്നു കൊടുക്കണമെന്ന് എന്‍ജിഒ അസോസിയേഷന്‍ ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെടുന്നത്.

ബ്രാഞ്ച് സെക്രട്ടറി എം.വി സിബി അധ്യക്ഷത വഹിച്ച യോഗത്തിന് ട്രഷറര്‍ എ.ടി മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എന്‍.ടി ജിതേഷ് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി.സി ജാഫര്‍, പി.കെ മിഥുന്‍, വി.പി ലിജിന, പി രേഖ, ശാരിക, ജയന്തി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325746/toilets-at-perambra-mini-civil-station-should-be-made-usable-ngoa)