---
title: "ചരമവാര്‍ഷികദിനം ആചരിച്ചു"
english_title: "Death anniversary observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325750/death-anniversary-observed"
published_at: "2025-11-13T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691598488e14f_road.JPG"
keywords: []
---

# ചരമവാര്‍ഷികദിനം ആചരിച്ചു

> **Lead Summary:** **കായണ്ണ: **സ്വാതന്ത്ര്യസമര സേനാനി ടിവിജി കിടാവിനെ അനുസ്മരിച്ചു. കായണ്ണബസാര്‍, സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ കായണ്ണയിലെ മുന്‍കാല മണ്ഡലം പ്രസിഡണ്ടും പ്രമുഖ വാഗ്മിയും ആയിരുന്ന കവിലിശ്ശേരി ഗോവിന്ദന്‍ കിടാവിന്റെ പതിനാറാമത് ചരമവാര്‍ഷികദിനം ഡികെടിഎഫ് കായണ്ണ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വീട്ടുവളപ്പിലുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സമുചിതമായി ആചരിച്ചു.

## Article Content

**കായണ്ണ: **സ്വാതന്ത്ര്യസമര സേനാനി ടിവിജി കിടാവിനെ അനുസ്മരിച്ചു. കായണ്ണബസാര്‍, സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ കായണ്ണയിലെ മുന്‍കാല മണ്ഡലം പ്രസിഡണ്ടും പ്രമുഖ വാഗ്മിയും ആയിരുന്ന കവിലിശ്ശേരി ഗോവിന്ദന്‍ കിടാവിന്റെ പതിനാറാമത് ചരമവാര്‍ഷികദിനം ഡികെടിഎഫ് കായണ്ണ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വീട്ടുവളപ്പിലുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സമുചിതമായി ആചരിച്ചു.

നിരവധി ഡികെടിഎഫ് പ്രവര്‍ത്തകരും കോണ്‍ഗ്രസ്സ്, മഹിളാ കോണ്‍ഗ്രസ്സ്, നേതാക്കളും പ്രവര്‍ത്തകരും കുടുംബ അംഗങ്ങളും, പുഷ്പാര്‍ച്ചനയിലും അനുസ്മരണ പരിപാടിയിലും പങ്കെടുത്തു, അനുസ്മരണ സമ്മേളനം സംസ്‌ക്കാരയുടെ കോഴിക്കോട് ജില്ലാ കമ്മറ്റി അധ്യക്ഷന്‍ കാവില്‍ പി. മാധവന്‍ ഉദ്ഘാടനം ചെയ്തു. ശശിധരന്‍ മങ്ങര അധ്യക്ഷത വഹിച്ചു .

തുടര്‍ന്ന് പന്ത്രണ്ടാം വാര്‍ഡിലെ യുഡിഎഫ് അംഗം പി. വിനയയെയും, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആയ എം ഋഷികേശന്‍, ഇല്ലത്തു രാമചന്ദ്രന്‍ തുടങ്ങിയവരെ ചടങ്ങില്‍ അനുമോദിച്ചു. എം ഋഷികേശന്‍, ഐപ്പ് വടക്കേത്തടം, പൊയില്‍ വിജയന്‍, എ.കെ കരുണാകരന്‍ നായര്‍, പി. വിനയ, പി.പി ശ്രീധരന്‍, റീന വെള്ളച്ചാലില്‍, കെ.പി ശ്രീജിത്ത്, വിനോദന്‍ മൊട്ടന്തറ, ബാലകൃഷ്ണന്‍ മണ്ണാങ്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് ഉന്തുമ്മല്‍ നാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പിസി മോഹനന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325750/death-anniversary-observed)