---
title: "രാമല്ലൂര്‍ പ്രദേശത്ത് നികുതി സ്വീകരിക്കാത്ത പ്രശ്‌നം: വില്ലേജ് ഓഫീസ് ധര്‍ണ്ണയുമായി യു.ഡി.എഫ്  "
english_title: "Non-collection of tax in Ramalloor: UDF joins village office dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32585/non-collection-of-tax-in-ramalloor-udf-joins-village-office-dharna"
published_at: "2022-03-18T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6234bd71d732b_vvvv - Copy (3) - Copy.JPG"
keywords: []
---

# രാമല്ലൂര്‍ പ്രദേശത്ത് നികുതി സ്വീകരിക്കാത്ത പ്രശ്‌നം: വില്ലേജ് ഓഫീസ് ധര്‍ണ്ണയുമായി യു.ഡി.എഫ്  

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ വാര്‍ഡ് പതിനാറില്‍പ്പെട്ട രാമല്ലൂര്‍ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളുടെ ഭൂനികുതി സ്വീകരിക്കാത്ത വിഷയത്തില്‍ യു.ഡി.എഫ് നൊച്ചാട് വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി.

## Article Content

**പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ വാര്‍ഡ് പതിനാറില്‍പ്പെട്ട രാമല്ലൂര്‍ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളുടെ ഭൂനികുതി സ്വീകരിക്കാത്ത വിഷയത്തില്‍ യു.ഡി.എഫ് നൊച്ചാട് വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി.

ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ.അശോകന്‍ ഉദ്ഘാടനം ചെയ്തു. ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും പ്രക്ഷോഭം കലക്ടറേറ്റ് പടിക്കലിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം പ്രകാശന്‍ അദ്ധ്യക്ഷനായി.

ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ മധു കൃഷ്ണന്‍, നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം, ടി.പി നാസര്‍, വി.എം കുഞ്ഞമ്മദ്, പി.സി മുഹമ്മദ് സിറാജ്, കെ.സി ഗോപാലന്‍, വി.വി ദിനേശന്‍, എന്‍ നാസിര്‍, ജയദാസന്‍ ചെമ്മാട്ട്, പി.കെ സത്യന്‍, സലിം മിലാസ്, വി.എം കുഞ്ഞബ്ദുള്ള എന്‍.കെ സമീര്‍, എം സലാം, അജയന്‍ രാമല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32585/non-collection-of-tax-in-ramalloor-udf-joins-village-office-dharna)