---
title: "കാരയാടിന്റെ ചരിത്രമെഴുതി സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം ആദിവ് ലാലുവിന് "
english_title: "Adiv Lalu writes history of Karayadu, secures first place at state level"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325878/adiv-lalu-writes-history-of-karayadu-secures-first-place-at-state-level"
published_at: "2025-11-14T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916cf938dbef_asdd.jpg"
keywords: []
---

# കാരയാടിന്റെ ചരിത്രമെഴുതി സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം ആദിവ് ലാലുവിന് 

> **Lead Summary:** **പേരാമ്പ്ര: **പാലക്കാട് വെച്ച് നടന്ന കേരള സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ സാമൂഹിക ശാസ്ത്രമേളയില്‍ എച്ച്എസ് വിഭാഗം പ്രാദേശിക ചരിത്ര രചനയില്‍ പങ്കെടുത്ത് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ഥി ആദിവ് ലാലു ഒന്നാം സ്ഥാനം കരസ്ഥമാക്കി.

## Article Content

**പേരാമ്പ്ര: **പാലക്കാട് വെച്ച് നടന്ന കേരള സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ സാമൂഹിക ശാസ്ത്രമേളയില്‍ എച്ച്എസ് വിഭാഗം പ്രാദേശിക ചരിത്ര രചനയില്‍ പങ്കെടുത്ത് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ഥി ആദിവ് ലാലു ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കാരയാടിന്റെ സാമൂഹ്യവും രാഷ്ട്രീയവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ചരിത്രങ്ങളിലേക്കുള്ള ഒരു എത്തി നോട്ടമായിരുന്നു ഈ രചനയുടെ ഉള്ളടക്കം.

കാരയാട് നിലനിന്നിരുന്ന ജാതി, ജന്മിത്ത, ഭരണ വ്യവസ്ഥകള്‍ പുരാതന ജനവാസം, പരദേശ ബന്ധം, ആരാധനാലയങ്ങളുടെ ചരിത്രം, ഈ പ്രദേശത്ത് നിലനിന്നിരുന്ന വ്യത്യസ്തങ്ങളായ കലാരൂപങ്ങളുടെയും കലാകാരന്മാരുടെയും ചരിത്രം, കാര്‍ഷിക മേഖല, പഴയ കാല വിദ്യാഭ്യാസ രീതി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആരംഭം, നവോത്ഥാന കാലഘട്ടങ്ങളിലെ സമരങ്ങള്‍, സ്വാതന്ത്ര്യ സമര ചരിത്രം, ഈ പ്രദേശത്തെ പുരോഗതിയിലേക്ക് നയിച്ച ചാലക ശക്തികളായ വ്യക്തികള്‍ പ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം വളരെ വിശദമായി ഈ ചരിത്രരചനയില്‍ പ്രതിപാദിച്ചിരുന്നു.

കൂത്താളി എയുപി സ്‌കൂള്‍ അധ്യാപകന്‍ ടി. ആനന്ദ് ലാലുവിന്റെയും, കോഴിക്കോട് പൊക്കുന്ന് ജിജിയുപി സ്‌കൂള്‍ അധ്യാപിക ആര്‍.ജി. അമൃതയുടെയും മകനാണ്. സഹോദരന്‍ ദേവക് ലാലു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325878/adiv-lalu-writes-history-of-karayadu-secures-first-place-at-state-level)