---
title: "ഷിജിത്ത് പേരാമ്പ്രക്ക് ബഷീര്‍ പുരസ്‌ക്കാരം "
english_title: "Shijith Perambra receives Basheer Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32589/shijith-perambra-receives-basheer-award"
published_at: "2022-03-18T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6234c7c18817f_vvvv - Copy (3) - Copy.JPG"
keywords: []
---

# ഷിജിത്ത് പേരാമ്പ്രക്ക് ബഷീര്‍ പുരസ്‌ക്കാരം 

> **Lead Summary:** **പേരാമ്പ്ര :** വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവേദി കോഴിക്കോട് ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌ക്കാരത്തില്‍ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന വിഭാഗത്തില്‍ ഷിജിത്ത് പേരാമ്പ്രയുടെ മൈമൂനയും.

## Article Content

**പേരാമ്പ്ര :** വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവേദി കോഴിക്കോട് ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌ക്കാരത്തില്‍ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന വിഭാഗത്തില്‍ ഷിജിത്ത് പേരാമ്പ്രയുടെ മൈമൂനയും.

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളെജ് ഓഫ് എവിയേഷന്‍ ആന്റ് മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായാണ് ബഷീര്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പ്രതിഭാസങ്ങള്‍ക്ക് സാഹിത്യകാരന്മാരും ബഹുമ പ്രതിഭകളുമായ കെ.വി. മോഹന്‍ കുമാര്‍, വി.ആര്‍. സുധീഷ് എന്നിവരെ തിരഞ്ഞെടുത്തു. ഷിജിത്ത് പേരാമ്പ്രയുടെ മൈമൂന എന്ന കഥാസമാഹാരത്തിനാണ് പ്രത്യേക പുരസ്‌ക്കാരം ലഭിച്ചത്.

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക പുരസ്‌കാ ങ്ങള്‍ക്ക് മഞ്ചേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ കെ. റസീനയുടെ ആത്മായനങ്ങള്‍, ചുനപൊള്ളിയ വാക്കുകള്‍ എന്നീ പ്രണയകവിതകളും അര്‍ഹയായി.

പ്രതിഭാ പുരസ്‌ക്കാരങ്ങള്‍ക്ക് സാഹിത്യകാരന്മാരും ബഹുമുഖ പ്രതിഭകളുമായ കെ.വി. മോഹന്‍കുമാര്‍, വി.ആര്‍. സുധീഷ് എന്നിവരെ തെരഞ്ഞെടുത്തു. മികച്ച നോവലായി ബേപ്പൂര്‍ മുരളീധര പണിക്കരുടെ ഭ്രമണം, സാമൂഹ പ്രസക്തിയുള്ള ഓര്‍മ്മക്കുറിപ്പുകള്‍, പ്രസാദ് കൈതക്കലിന്റെ പൂത്തോലയും കരിയോലയും പുസ്‌ക്കാരത്തിന് അര്‍ഹരായി.

പുരസ്‌ക്കാരങ്ങള്‍ മെയ് 14 ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍, ഡോ. എം.പി. അബ്ദുള്‍ സമദ് സമദാനി, മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ ഡോ. ഷാഹുല്‍ ഹമീദ്, ജനറല്‍ കണ്‍വീനര്‍ റഹീം പൂവ്വാട്ടുപറമ്പ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32589/shijith-perambra-receives-basheer-award)