---
title: "ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു"
english_title: "Woman found dead after being hit by train identified at koilandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325905/woman-found-dead-after-being-hit-by-train-identified-at-koilandi"
published_at: "2025-11-14T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916ed46d17c2_trine.jpg"
keywords: []
---

# ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. കോഴിക്കോട് കോടഞ്ചേരി സ്വദേശിനി വീണ കുര്യന്‍ ആണ് മരിച്ചത്. വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടറായ വീണ കുര്യന്‍.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. കോഴിക്കോട് കോടഞ്ചേരി സ്വദേശിനി വീണ കുര്യന്‍ ആണ് മരിച്ചത്. വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടറായ വീണ കുര്യന്‍.

ഇന്ന് രാവിലെ 7.30 ഓടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യാത്രക്കാരാണ് സ്റ്റേഷനു സമീപം മൃതദേഹം കണ്ടത്. രാവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവമെന്ന് കരുതുന്നു.

ട്രെയിനില്‍ നിന്നും വീണതാകാം എന്നും സംശയിക്കുന്നു. കൊയിലാണ്ടി പോലീസും, റെയില്‍വേ പോലീസും സ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325905/woman-found-dead-after-being-hit-by-train-identified-at-koilandi)