---
title: "പേരാമ്പ്രയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍"
english_title: "Youth arrested with hybrid canjav in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/325930/youth-arrested-with-hybrid-canjav-in-perambra"
published_at: "2025-11-14T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69170534a49cd_atttttttttt.jpg"
keywords: []
---

# പേരാമ്പ്രയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. പേരാമ്പ്ര ബൈപ്പാസില്‍ വെച്ച് വാഹന പരിശോധനക്കിടയിലാണ് ആഡംബര വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കൊയിലാണ്ടി നടേരി സ്വദേശി അമാന്‍ അബ്ദുള്ള പൊലീസ് പിടിയിലായത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. പേരാമ്പ്ര ബൈപ്പാസില്‍ വെച്ച് വാഹന പരിശോധനക്കിടയിലാണ് ആഡംബര വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കൊയിലാണ്ടി നടേരി സ്വദേശി അമാന്‍ അബ്ദുള്ള പൊലീസ് പിടിയിലായത്.

വിപണിയില്‍ ഏകദേശം പത്തു ലക്ഷത്തോളം വിലവരുന്ന 340 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. ഇയാള്‍ മുമ്പും ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ കേരളത്തില്‍ എത്തിച്ച് വില്‍പന നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 

ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജുവിന്റെ ഡാന്‍സാഫ് ടീമും പേരാമ്പ്ര ഡിവൈഎസ്പി രാജേഷ് എം.പി യുടെ കീഴിലെ സ്‌ക്വാഡും പേരാമ്പ്ര സിഐ ജംഷിദിന്റെ നേതൃത്വത്തില്‍ അനുഷ ഗോപിനാദും എസ്‌ഐ ശ്രീനിവാസന്‍, എഎസ്‌ഐ പ്രസാദ്, എസ് സിപിഒ മണിലാല്‍ എന്നിവര്‍ ചേര്‍ന്ന പൊലീസ് സംഘം രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര ബൈപാസില്‍ വെച്ച് പ്രതിയെ വാഹനം തടഞ്ഞു നിര്‍ത്തി പിടികൂടിയത്.

ലഹരി വിരുദ്ധ നിയമ പ്രകാരം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഉപയോഗിച്ച താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു, കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/325930/youth-arrested-with-hybrid-canjav-in-perambra)