---
title: "ശിശുദിനത്തില്‍ 'വിജയാരവം' നടത്തി വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂള്‍"
english_title: "Vanmukam-Elambilad MLP School holds 'Vijayaravam' on Children's Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326048/vanmukam-elambilad-mlp-school-holds-vijayaravam-on-childrens-day"
published_at: "2025-11-15T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69182bb960359_swe.jpg"
keywords: []
---

# ശിശുദിനത്തില്‍ 'വിജയാരവം' നടത്തി വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂള്‍

> **Lead Summary:** **ചിങ്ങപുരം: **വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി. പഞ്ചായത്ത്, ഉപജില്ലാ സ്‌കൂള്‍ കലോത്സവങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി വിജയികളായ കുട്ടികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി.

## Article Content

**ചിങ്ങപുരം: **വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി. പഞ്ചായത്ത്, ഉപജില്ലാ സ്‌കൂള്‍ കലോത്സവങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി വിജയികളായ കുട്ടികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി.

ശിശുദിനാഘോഷത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനദാനം നടത്തി. ശിശുദിന റാലി, വിവിധ കലാ പരിപാടികള്‍ എന്നിവ അരങ്ങേറി. സ്‌കൂള്‍ ലീഡര്‍ എം.കെ. വേദ ശിശുദിന റാലി ഫ്‌ലാഗോഫ് ചെയ്തു.

പ്രശസ്ത സിനിമാ താരം എസ്.ബി.അമല്‍ദേവ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. എസ്. അദ്വിത അധ്യക്ഷത വഹിച്ചു. എസ്. ആദിഷ്, മെഹക് നൗറീന്‍, മുഹമ്മദ് അയാഷ്, ഐസ നവാഫ്, റെന ഫാത്തിമ, എ.എസ്. ശ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326048/vanmukam-elambilad-mlp-school-holds-vijayaravam-on-childrens-day)