---
title: "ടാക്‌സി ഡ്രൈവറെ വാനില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍"
english_title: "Taxi driver found chained to van at pattanippara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326130/taxi-driver-found-chained-to-van-at-pattanippara"
published_at: "2025-11-15T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6918bddb02286_pppppppppppp.JPG"
keywords: []
---

# ടാക്‌സി ഡ്രൈവറെ വാനില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍

> **Lead Summary:** **പന്തിരിക്കര: **പട്ടാണിപ്പാറയില്‍ ഡ്രൈവറെ വാനില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. ടാക്‌സി ഡ്രൈവറായ ഇരിട്ടി സ്വദേശി ഷിജുവിനെയാണ് ഓട്ടോയില്‍ ചങ്ങല കൊണ്ട് ബന്ധിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. ഇന്ന് വൈകുന്നേരം 7 മണിയോടുകൂടിയാണ് സംഭവം.

## Article Content

**പന്തിരിക്കര: **പട്ടാണിപ്പാറയില്‍ ഡ്രൈവറെ വാനില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. ടാക്‌സി ഡ്രൈവറായ ഇരിട്ടി സ്വദേശി ഷിജുവിനെയാണ് ഓട്ടോയില്‍ ചങ്ങല കൊണ്ട് ബന്ധിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. ഇന്ന് വൈകുന്നേരം 7 മണിയോടുകൂടിയാണ് സംഭവം.

ചങ്ങല കൊണ്ട് വാഹനത്തിന്റെ സ്റ്റിയറിങ്ങുമായി ബന്ധിപ്പിച്ച നിലയിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്. ഇരിട്ടിയില്‍ നിന്നും ഒരു സംഘം വാഹനം ഓട്ടം വിളിച്ചെന്നും പിന്നീട് എന്തോ വസ്തു മണപ്പിച്ചെന്നും ബോധം വന്നപ്പോള്‍ കടിയങ്ങാട് പട്ടാണിപ്പാറയില്‍ വാഹനത്തില്‍ ചങ്ങലയിട്ട നിലയിലാണ് താന്‍ ഉണ്ടായിരുന്നതെന്നും ഷിജു നാട്ടുകാരോട് പറഞ്ഞു.

ചങ്ങല അഴിക്കാന്‍ കഴിയാതെ കൂരാച്ചുണ്ടിലെ ബന്ധു വീട്ടിലേക്ക് വാഹനവുമായി പോകാന്‍ ശ്രമിക്കുമ്പോഴാണ് വാഹനം തിരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത് നാട്ടുകാര്‍ കണ്ടത്. അരികിലേക്ക് ചെന്നപ്പോളാണ് സംഭവം പുറത്ത് അറിയുന്നത്. പിന്നീട് പെരുവണ്ണാമുഴി പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്ത് എത്തി ഡ്രൈവറെ മോചിപ്പിച്ച് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326130/taxi-driver-found-chained-to-van-at-pattanippara)