---
title: "റോഡ് സേഫ്റ്റി ക്ലബ്ബ് ഉദ്ഘാടനവും ബോധവല്‍കരണ ക്ലാസും നടത്തി"
english_title: "Road Safety Club inaugurated and awareness class held at mannankav"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326311/road-safety-club-inaugurated-and-awareness-class-held-at-mannankav"
published_at: "2025-11-17T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691abe932ad8d_surakk.jpg"
keywords: []
---

# റോഡ് സേഫ്റ്റി ക്ലബ്ബ് ഉദ്ഘാടനവും ബോധവല്‍കരണ ക്ലാസും നടത്തി

> **Lead Summary:** **നടുവണ്ണൂര്‍: **റോഡ് സേഫ്റ്റി ക്ലബ്ബ് ഉദ്ഘാടനവും ബോധവല്‍കരണ ക്ലാസും നടത്തി. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കി സമൂഹത്തില്‍ മെച്ചപ്പെട്ട ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

## Article Content

**നടുവണ്ണൂര്‍: **റോഡ് സേഫ്റ്റി ക്ലബ്ബ് ഉദ്ഘാടനവും ബോധവല്‍കരണ ക്ലാസും നടത്തി. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കി സമൂഹത്തില്‍ മെച്ചപ്പെട്ട ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

എസ്‌സിഎംഎസ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ് പോര്‍ട്ടേഷന്റെ നേതൃത്വത്തില്‍ മന്ദങ്കാവ് എഎല്‍പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി കൊയിലാണ്ടി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം രഞ്ജിത്ത് റോഡ് സേഫ്റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

റോഡ് സുരക്ഷയെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍കരണ ക്ലാസ് നടത്തുകയും ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് മഞ്ജു മഹേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ മേളകളിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.

സി സുധീഷ്, പി സുജ, ബി.ടി സുധീഷ് കുമാര്‍, ജസ്‌ലി, സി രജിത തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപിക പി.എം.കെ സിന്ധു സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുരക്ഷിത് മാര്‍ഗ് കോര്‍ഡിനേറ്റര്‍ പി.എസ് മഞ്ജുഷ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326311/road-safety-club-inaugurated-and-awareness-class-held-at-mannankav)