---
title: "ഗവ. ആയുര്‍വേദ ആശുപത്രിയിലെ ലാപ്‌ടോപ് മോഷ്ടിച്ച പ്രതി പിടിയില്‍ "
english_title: "Suspect arrested for stealing laptop from Govt. Ayurveda Hospital at vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326522/suspect-arrested-for-stealing-laptop-from-govt-ayurveda-hospital-at-vadakara"
published_at: "2025-11-18T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c267b067a3_gfg.JPG"
keywords: []
---

# ഗവ. ആയുര്‍വേദ ആശുപത്രിയിലെ ലാപ്‌ടോപ് മോഷ്ടിച്ച പ്രതി പിടിയില്‍ 

> **Lead Summary:** **വടകര: **വടകര ഗവ. ആയുര്‍വേദ ആശുപത്രിയിലെ ലാപ്‌ടോപ് മോഷ്ടിച്ച പ്രതി പിടിയില്‍. ഇടുക്കി ഉപ്പുതറ സ്വദേശി വിഷ്ണുവിനെയാണ് പയ്യന്നൂരില്‍ നിന്നും വടകര പൊലീസ് പിടികൂടിയത്. ആശുപത്രിയില്‍ ഇലക്ട്രിക് ജോലികള്‍ക്കായി എത്തി പിന്നാലെ ലാപ്‌ടോപ്പ് മോഷണം നടത്തി മുങ്ങുകയായിരുന്നു.

## Article Content

**വടകര: **വടകര ഗവ. ആയുര്‍വേദ ആശുപത്രിയിലെ ലാപ്‌ടോപ് മോഷ്ടിച്ച പ്രതി പിടിയില്‍. ഇടുക്കി ഉപ്പുതറ സ്വദേശി വിഷ്ണുവിനെയാണ് പയ്യന്നൂരില്‍ നിന്നും വടകര പൊലീസ് പിടികൂടിയത്. ആശുപത്രിയില്‍ ഇലക്ട്രിക് ജോലികള്‍ക്കായി എത്തി പിന്നാലെ ലാപ്‌ടോപ്പ് മോഷണം നടത്തി മുങ്ങുകയായിരുന്നു.

ആശുപത്രിയില്‍ താമസിച്ച് ജോലി ചെയ്യുന്നതിനിടെയാണ് മോഷണം നടത്തിയത്. നാഷണല്‍ ആയുഷ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ആശുപത്രിക്ക് അനുവദിച്ചു കിട്ടിയ ലാപ്‌ടോപ്പാണ് ഇയാള്‍ മോഷ്ടിച്ചത്. ഉപയോഗശേഷം മെഡിക്കല്‍ ഓഫീസറുടെ മുറിയില്‍ സൂക്ഷിച്ചുവെച്ചതായിരുന്നു ലാപ്‌ടോപ്.

ഇതിനിടെ നോക്കിയപ്പോഴാണ് ലാപ്‌ടോപ്പ് കാണാതായ വിവരം മനസിലാകുന്നത്. തുടര്‍ന്ന് വിഷ്ണുവിനോട് ചോദിച്ചപ്പോള്‍ താന്‍ എടുത്തിട്ടുണ്ടെന്നും തിരിച്ചുനല്‍കാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ഇയാള്‍ ഇവിടെ നിന്നും മുങ്ങുകയായിരുന്നു.

ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വടകര പൊലീസ് കേസെടുക്കുകയും പ്രതിയെ പയ്യന്നൂരില്‍ നിന്നും പിടികൂടുകയുമായിരുന്നു. മോഷണ മുതലായ ലാപ്‌ടോപ് എറണാകുളത്തെ ഒരു കടയില്‍ വില്‍പ്പന നടത്തി എന്നാണ് പ്രതി നല്‍കിയ മൊഴി.

ഇവിടെ നിന്നും ഇത് തിരിച്ചെടുക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വടകര എസ്‌ഐ എം.കെ രഞ്ജിത്ത്, എഎസ്‌ഐമാരായ ഗണേശന്‍, സിജേഷ്, സിപിഒ സജീവന്‍, ഡ്രൈവര്‍ സിപിഒ സജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326522/suspect-arrested-for-stealing-laptop-from-govt-ayurveda-hospital-at-vadakara)