---
title: " ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ.കെ രജീഷ് "
english_title: "KK Rajish is the NDA candidate for the District Panchayat Perambra Division"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326557/kk-rajish-is-the-nda-candidate-for-the-district-panchayat-perambra-division"
published_at: "2025-11-18T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c40de87d00_kk.JPG"
keywords: []
---

#  ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ.കെ രജീഷ് 

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ.കെ രജീഷിനെ പ്രഖ്യാപിച്ചു. പേരാമ്പ്ര ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശിയാണ് രജീഷ്.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ.കെ രജീഷിനെ പ്രഖ്യാപിച്ചു. പേരാമ്പ്ര ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശിയാണ് രജീഷ്.

നിലവില്‍ ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ സെക്രട്ടറിയാണ്. കൂടാതെ ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട്, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി, കോഴിക്കോട് കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി, യുവമോര്‍ച്ച പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി വികസന സമിതി അംഗം, ആവള ഗവ. ആശുപത്രി വികസന സമിതി അംഗം, ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ പിടിഎ കമ്മിറ്റി അംഗം, ചെറുവണ്ണൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്, മുയിപ്പോത്ത് കാമ്പ്രത്ത് കളരി ഭഗവതി ക്ഷേത്രം സെക്രട്ടറി, ആവള പാണ്ടി പാടശേഖര സമിതി പ്രസിഡണ്ട് തുടങ്ങിയ പദവികളും വഹിക്കുന്നുണ്ട്. ഭാര്യ സിന്ധു അധ്യാപിക. രണ്ട് മക്കള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326557/kk-rajish-is-the-nda-candidate-for-the-district-panchayat-perambra-division)