---
title: "എല്‍ഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍"
english_title: "LDF Perambra Panchayat Election Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326579/ldf-perambra-panchayat-election-convention"
published_at: "2025-11-18T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c54e165506_sadd.JPG"
keywords: []
---

# എല്‍ഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

> **Lead Summary:** **പേരാമ്പ്ര**: എല്‍ഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ യുഡിഎഫും ബിജെപിയും വര്‍ഗീയ ശക്തികളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര**: എല്‍ഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ യുഡിഎഫും ബിജെപിയും വര്‍ഗീയ ശക്തികളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിനോദ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി. സുരേഷ് ബാബു, പി.പി. രാമകൃഷ്ണന്‍, എ.കെ. പത്മനാഭന്‍, സഫ മജീദ്, എന്‍.എം. അഷറഫ്, ഇ. ഷാജിത്ത്, കെ.വി. ബാലന്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളായ കെ.കെ. ബാലന്‍, കെ.കെ. ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.

വി.കെ. പ്രമോദ് സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തി. 21 വാര്‍ഡുകളില്‍ സിപിഎം 15 ഇടത്തും സിപിഐയും ആര്‍ജെഡിയും എന്‍സിപിയും രണ്ടിടങ്ങളിലും മത്സരിക്കും.

സ്ഥാനാര്‍ഥികളായി 1-ാം വാര്‍ഡില്‍ ശോഭ മാവിലി (ആര്‍ജെഡി), 2-ാം വാര്‍ഡില്‍ എസ്.യു. രജിത്ത് (സിപിഎം), 3-ാം വാര്‍ഡില്‍ വി.കെ. സുനീഷ് (സിപിഎം), 4-ാം വാര്‍ഡില്‍ വി.കെ. സുജിന (സിപിഐ), 5-ാം വാര്‍ഡില്‍ വി. സുനിജ (സിപിഎം), 6-ാം വാര്‍ഡില്‍ ടി.പി. കുഞ്ഞനന്ദന്‍ (സിപിഎം), 7-ാം വാര്‍ഡില്‍ ബാബു കൊമ്മിണിയോട്ട് (സിപിഎം), 8-ാം വാര്‍ഡില്‍ എം.സി.മഞ്ജുള (എന്‍സിപി), 9-ാം വാര്‍ഡില്‍ സാവിത്രി അടിയാട്ടില്‍ (സിപിഎം), 10-ാം വാര്‍ഡില്‍ ടി.അനിരുദ്ധന്‍ (സിപിഎം), 11-ാം വാര്‍ഡില്‍ പി.എം.കമല (സിപിഎം), 12-ാം വാര്‍ഡില്‍ പി.ജോന (സിപിഎം), 13-ാം വാര്‍ഡില്‍ നാഗത്ത് ചന്ദ്രശേഖരന്‍ (സിപിഐ സ്വതന്ത്രന്‍), 14-ാം വാര്‍ഡില്‍ കെ.കെ. രാജീവന്‍ (സിപിഎം), 15-ാം വാര്‍ഡില്‍ ഒ.കെ. രജില (സിപിഎം), 16-ാം വാര്‍ഡില്‍ സി. ഫൗസിയ (സിപിഎം), 17-ാം വാര്‍ഡില്‍ വനജ കിഴക്കയില്‍ (സിപിഎം), 18-ാം വാര്‍ഡില്‍ കെ. രാമകൃഷ്ണന്‍ (സിപിഎം), 19-ാം വാര്‍ഡില്‍ സി. പത്മകല (സിപിഎം), 20-ാം വാര്‍ഡില്‍ ഒ.എം. രാധാകൃഷ്ണന്‍ (ആര്‍ജെഡി), 21-ാം വാര്‍ഡില്‍ രതി എണ്ണപ്പിലാക്കൂല്‍ (എന്‍സിപി) എന്നിവരാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326579/ldf-perambra-panchayat-election-convention)